ആരാധകരെ ഞെട്ടിച്ച് കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ: കമ്മാരന് വേണ്ടി ദിലീപിന്റെയും അണിയറപ്രവർത്തകരുടെയും കഷ്ടപ്പാടും വെല്ലുവിളികളും !!

Friday, April 27, 2018

ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. നാല് മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള താണ് വിഡിയോ. സിനിമയ്ക്ക് വേണ്ടി ദിലീപ് ഉൾപ്പടെയുള്ള അണിയറപ്രവർത്തകർ എടുത്ത വെല്ലുവിളികളും കഷ്ടപ്പാടും വിഡിയോയിൽ കാണാം.

മലയാളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത നൂതനവിദ്യകൾ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ആർട്ട് വിഭാഗത്തിന്റെ പ്രാധാന്യവും ഈ വിഡിയോയിലൂടെ മനസ്സിലാകും.

ഏകദേശം 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസ് ആണ്. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസ് ചിത്രം തിയറ്ററുകളിലെത്തിച്ചത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുന്നത്. ബംഗ്ലാൻ ആണ് പ്രൊഡക്ഷൻ ഡിസൈൻ. മേക്ക് അപ് റോഷൻ ജി.

തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.

×