Advertisment

'ലിയാന്‍സി'ലൂടെ ദിലീഷ് പോത്തന്‍ നായകനാകുന്നു

author-image
ഫിലിം ഡസ്ക്
New Update

'മഹേഷിന്റെ പ്രതികാര൦', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംനേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. സംവിധായകന്‍ മാത്രമല്ല നല്ലൊരു നടനും കൂടിയായ ദിലീഷ് നായകനാകുന്ന ചിത്രം ഒരുങ്ങുകയാണ്.

Advertisment

publive-image

ലിയാന്‍സ് എന്ന ചിത്രത്തിലൂടെയാണ് ദിലീഷ് പോത്തന്‍ നായകനാകുന്നത്. ഹരീഷ് പേരടിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജു ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ബിജുകുട്ടന്‍, കോട്ടയം പ്രദീപ്, നിരഞ്ജന്‍ എബ്രഹാം, ബദ്രിലാല്‍, ഷാന്‍ചാര്‍ളി, ഷഫീക് ചെര്‍പ്പുളശ്ശേരി, അജയ് ഡല്‍ഹി, സന്ദീപ്, അനൂപ്, അജിത് എഡ്വേര്‍ഡ്, റെജിന്‍ രാജ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷാസുരേന്ദ്രന്‍, ഡോണ റൊസാരിയൊ, വര്‍ഷ പ്രസാദ്, ആര്‍ദ്രദാസ്, ആര്യ രമേശ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Advertisment