Advertisment

ജ്വാലാമുഖിയുടെ പതിമൂന്നിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി..

New Update

publive-image

Advertisment

പൂജ മുതല്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞ ഷജീര്‍ഷായുടെ 'പതിമൂന്ന്' എന്ന ഈ കാലഘട്ടത്തിന്റെ സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

നമ്മുടെ പെൺകുഞ്ഞുങ്ങൾ എത്രത്തോളം സുരക്ഷിതരാണ്….?

"പതിമൂന്ന്"...

എൽ ബി ഡബ്ലിയു, ലച്ച്മി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ഷാ ബ്രോസ് ഒരുക്കുന്ന "പതിമൂന്ന്" എന്ന ഷജീർ ഷായുടെ മൂന്നാമത്തെ ചിത്രമാണ്. കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സിനിമകള്‍ നിര്‍മ്മിച്ചു പുറത്തിറക്കി വിജയം നേടാനാവുമെന്ന് തന്റെ രണ്ടു സിനിമകളിലൂടെ തെളിയിച്ച സാങ്കേതിക മികവുളള ടീമിന്റെ അമരക്കാരനാണ് ഷജീര്‍ ഷാ. മികച്ച അണിയറക്കാര്‍ക്കും ഒരുപറ്റം പുതുമുഖങ്ങളെയും, ഒപ്പം കഴിവു തെളിയിച്ച അഭിനേതാക്കളെയും ഉള്‍പ്പെടുത്തിയാണ് ഷജീര്‍ ഈ സംരംഭം ഒരുക്കുന്നത്. ജ്വാലാമുഖി ഫിലിംസാണ് പതിമൂന്ന് നിര്‍മ്മിച്ചിരിക്കുന്നത്.

publive-image

ഛായാഗ്രഹണം - ആനന്ദ് കൃഷ്ണ

എഡിറ്റിംഗ് - സുഹാസ് രാജേന്ദ്രൻ

ഗാനരചന - ഷാഹിദ ബഷീർ, സാജന്‍ വേളൂര്‍

സംഗീത സംവിധാനം - ബഷീർ നൂഹ്, ജോസി പുല്ലാട്

ബിജിഎം, പ്രോഗ്രാമിങ്ങ് - മിഥുൻ മുരളി

കലാ സംവിധാനം - രാജേഷ് ട്വിങ്കിൾ

വി എഫ് എക്സ് & മേക്ക്അപ്പ് - ശ്രീജിത്ത് കലൈഅരശു

സൗണ്ട് ഡിസൈന്‍ - രാഹുൽ ടികെ, നിതീഷ്

മിക്സിങ്ങ് - ഷാബു ചെറുവല്ലൂർ

പി ആർ ഓ - കൊട്ടാരക്കര ഷാ

വസ്ത്രാലങ്കാരം - സച്ചിൻ കൃഷ്ണ

പ്രോജക്റ്റ് മാനേജർസ്‌ - ശ്രീജിത്ത് & സുഹാസ്

സഹസംവിധാനം : അനീഷ് ജയരാജ്, അശ്വതി, ലക്ഷ്മി

നിശ്ചല ഛായാഗ്രഹണം - വിനു പത്മകുമാർ, അജേഷ് ജയൻ

സ്റ്റുഡിയോ - ആർ എസ് മീഡിയ, എം എസ് മ്യൂസിക് ഫാക്ടറി

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സാജൻ വേളൂർ, സതീഷ്

പ്രോജക്ട് ഡിസൈൻ - സാബു

തിരുവല്ല

publive-image

പതിമ്മൂന്നിൽ അഭിനയിക്കുന്നവർ:

ഫരിയ, ഗൗരി, സൈറ, സാബു തിരുവല്ല, ഷബീർ, രാജേഷ് നായർ, ദീപു ക്രിസ്, അജിത്ത്, കനക, പ്രമോദ് ദാസ്, ദീപക് സനൽ, വിനോദ് ഗിന്നസ്, ബിജു കലാഭവൻ, സുബാഷ് പണിക്കർ, ലാൽ മുട്ടത്തറ, ബിജു ബാഹുലേയൻ, നിതീഷ് ശശിധരൻ, ശ്രീജിത്ത് കലൈഅരശു, ലക്ഷ്മി, റോയ്, രമേശ് ആലുവ, ഷാനി, സച്ചിൻ കൃഷ്ണ, ഗ്രേസി, ഷിഹാബ് പളളുരുത്തി, കൊട്ടാരക്കര ഷാ, അനീഷ് ജയരാജ്, അജേഷ് ജയന്‍.

ചെറിയ കൂട്ടായ്മകളിൽ നിന്നും നല്ല നല്ല സംരംഭങ്ങൾ ഉണ്ടാക്കാനാവും എന്ന പ്രതീക്ഷ നൽകുന്നതാണ് "പതിമൂന്ന്. ആനുകാലികമായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആയതു കൊണ്ടും, മേക്കിംഗിലെ പുതുമ കൊണ്ടും ഇത് സിനിമയിലും, സിനിമാ സ്നേഹികള്‍ക്കുമിടയില്‍ ആരോഗ്യപരമായ പല ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

Advertisment