ഇങ്ങനെയൊക്കെയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’ ഒരുക്കിയത് – ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

ഫിലിം ഡസ്ക്
Friday, April 12, 2019

ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ വിജയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്. റിലീസ്ദിനം മുതല്‍ സിനിമ കണ്ട പ്രേക്ഷകരെല്ലാം പ്രചാരകരാവുന്ന കാഴ്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍.

ചിത്രം ഫെബ്രുവരി ഏഴിനാണ് തീയേറ്ററുകളിലെത്തിയത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

×