Advertisment

സാറിനെ ട്രോളിയാല്‍ സര്‍ എങ്ങനെ പ്രതികരിക്കും... ? അടുത്ത ബോംബ് എപ്പോള്‍ പൊട്ടിക്കും ? - പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടി നല്‍കി മേജര്‍ രവി

author-image
ഫിലിം ഡസ്ക്
New Update

തന്നോട് ചോദ്യം ചോദിക്കുന്നവര്‍ക്ക് രസകരമായ മറുപടി നല്‍കി മേജര്‍ രവി. ഫെയ്സ്ബുക്കിലൂടെയാണ് ആരാധകര്‍ അദ്ദേഹത്തോട് ചോദ്യവുമായി എത്തിയത്. ഇതിനെല്ലാം സ്നേഹപൂര്‍വ്വമാണ്‌ മേജര്‍ രവി പ്രതികരിക്കുന്നത്.

Advertisment

publive-image

മേജർ രവിയോട് ആരാധകർ ചോദിച്ച ചില ചോദ്യങ്ങളും അദ്ദേഹത്തിന്റെ ഉത്തരവും;

ചോദ്യം: സാര്‍ ആര്‍മി ഓഫീസര്‍ വേഷത്തില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും?

ഞാന്‍ കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. പഴയ ചിത്രം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും പോസ്റ്റ് ചെയ്യാം.

ചോദ്യം: സാര്‍ മമ്മൂക്കയാണോ ലാലേട്ടനാണോ മികച്ച നടന്‍

രണ്ടുപേരും അവരവരുടെ രീതിയില്‍ മികച്ചവര്‍ തന്നെ

ചോദ്യം:  സാറിനെ ട്രോളിയാല്‍ സര്‍ എങ്ങനെ പ്രതികരിക്കും... ?

അവരെ വെടിവച്ചു കൊല്ലുമോ? പട്ടാളം പുരിശു

പാവങ്ങള്‍ അല്ലേ അവര്‍. വെറുതെ ഇരുന്നു ട്രോള്‍ ചെയ്യുന്നതല്ലേ. പാവങ്ങള്‍.

ചോദ്യം: താങ്കളെ ഒരുപാട് പേര്‍ ട്രോള്‍ ചെയ്യുന്നുണ്ട്. എങ്ങനെയാണ് അതെടുക്കുന്നത്?

അവര്‍ ചെയ്യട്ടെ. ഒരാള്‍ക്കും മറ്റൊരാളുടെ വേദന മനസ്സിലാകില്ല. എനിക്ക് ഇതൊരു ഊര്‍ജ്ജമാണ്.

ചോദ്യം: അടുത്ത പടം ആരേ വച്ചാണ്? ലാലേട്ടനേ വച്ചാണെക്കില്‍ തിരകഥ അതി സസുക്ഷമം എഴുത്തണം.

ലാലേട്ടനുമായല്ല

ചോദ്യം: മേജര്‍ രവി സര്‍, അടുത്ത ബോംബ് എപ്പോള്‍ പൊട്ടിക്കും

അറിയിക്കാം മോനേ...

ചോദ്യം:  അടുത്ത ബോംബിനായി കാത്തിരിക്കുന്നു

ഗുഡ്

ചോദ്യം: മമ്മൂക്കയെ വച്ചൊരു സിനിമ പ്രതീക്ഷിക്കാമോ?

ഈ അടുത്തുണ്ടാകില്ല

സംവദിച്ചതിന് ശേഷം ആശംസകള്‍ക്കും ട്രോളുകള്‍ക്കും നന്ദിയുണ്ടെന്ന് മേജര്‍ രവി. അടുത്തത് പട്ടാള സിനിമയല്ല. എല്ലാവര്‍ക്കും സ്‌നേഹാന്വേഷണങ്ങള്‍. മേജര്‍ രവി റിട്ടയേര്‍ഡ് ആണ് അല്ലാതെ ടയേഡ് അല്ല - മേജര്‍ രവി പറഞ്ഞു.

Advertisment