മലയാളസിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്ന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രണവിനും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി അപ്പുവിന് ആശംസകള്‍ നേര്‍ന്നത്.
‘സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും.’–മമ്മൂട്ടി കുറിച്ചു.
ഇന്നലെ വൈകിട്ട് മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവും മമ്മൂട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പ്രണവ് ആദ്യമായി നായകനായി എത്തുന്ന ആദി സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയതാരത്തില്‍ നിന്നും അനുഗ്രഹം മേടിക്കാനായി എത്തിയതായിരുന്നു പ്രണവ്.