പതിനേഴുകാരി പെണ്‍കുട്ടിയുടെ പിതാവിന്‍റെ സുഹൃത്തായി മമ്മൂട്ടിയെത്തുന്ന ‘അങ്കിളി’ന്റെ ട്രെയിലറെത്തി, കാണുക ..

Tuesday, April 17, 2018

മമ്മൂട്ടി നായകനാവുന്ന പുതിയ ചിത്രം അങ്കിളിന്റെ ട്രെയിലറെത്തി. ഷട്ടറിന് ശേഷം ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദുൽഖർ ചിത്രമായ ‘സിഐഎ’യിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ‘മൈ ഡാഡ്‌സ് ഫ്രണ്ട്’ എന്നതാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍.

പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥ പറയുന്ന അങ്കിള്‍ ത്രില്ലറാണ്. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. കൃഷ്ണകുമാര്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്. പക്ഷേ ആ യാത്ര വലിയ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നു.

സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിലാണ് മെഗാസ്റ്റാർ ഈ സിനിമയില്‍ എത്തുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം നായകനോ അതോ വില്ലനോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്‍ ഗിരീഷ് ദാമോദര്‍ പറയുന്നത്.

മുത്തുമണി, ജോയ് മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അളഗപ്പന്‍. ബിജിബാല്‍ സംഗീതം. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

×