പ്രസംഗിച്ചുകൊണ്ടിരുന്ന മോഹൻലാലിന് മുന്നില്‍ കൈവിരലുകൾ തോക്കുപോലാക്കി വെടിയുതിര്‍ത്ത് അലന്‍സിയര്‍ !

ഫിലിം ഡസ്ക്
Thursday, August 9, 2018

സംസ്ഥാന ചലച്ചിത്ര അവാർഡ് സമര്‍പ്പണ ചടങ്ങിനിടെ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കേ നടൻ അലൻസിയർ നടത്തിയ പ്രതിേഷധമാണ് ചര്‍ച്ചയാകുന്നത്.

മോഹൻലാൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി പ്രസംഗപീഠത്തിനു താഴെ അലന്‍സിയര്‍ എത്തി തന്റെ കൈവിരലുകൾ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിർക്കുകയായിരുന്നു.

തുടർന്നു സ്റ്റേജിലേക്കു കയറി മോഹൻലാലിന് അടുത്ത് എത്താനുള്ള ശ്രമം ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേർന്നു തടയുകയും സ്റ്റേജിനു പുറകിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

ഇതിനിടയിൽ മോഹൻലാൽ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, ഇ.ചന്ദ്രശേഖരൻ, കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എംഎൽഎ തുടങ്ങിയവർ വേദിയിലിരിക്കെയായിരുന്നു അലൻസിയറിന്റെ പ്രതിഷേധം.

വിരലുകൾ തോക്കുപോലെയാക്കി അലൻസിയർ വെടിവയ്ക്കുന്നതു ബാലൻ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും ഗൗരവം കുറയ്ക്കാനായി മുഖ്യമന്ത്രി ആസ്വദിച്ചു ചിരിച്ചു വിടുകയായിരുന്നു. പിന്നീട് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സ്റ്റേജിലെത്തി അലന്‍സിയര്‍ വാങ്ങുകയും ചെയ്തു.

×