ഒരു കൂട്ടം മോഹൻലാൽ ആരാധകരുടെ ‘ലാലേട്ടൻ ട്രിബ്യൂട്ട് വീഡിയോ സോംഗ്’ വൈറലാകുന്നു

Monday, May 14, 2018

ഒരു കൂട്ടം മോഹൻലാൽ ആരാധകർ തയ്യാറാക്കിയ വീഡിയോ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . സാധാരണ ട്രിബ്യൂട്ട് വീഡിയോകളിൽ നിന്ന് വ്യത്യസ്തമാണ് ഇവരുടെ ഗാനം.

ലാലേട്ടൻ ട്രിബ്യൂട്ട് വീഡിയോ സോംഗ് എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗാനത്തിന് വെറും നാല് മിനിട്ട് ദൈർഘ്യം മാത്രമാണുള്ളത്. ഒരു മാളിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ലാലേട്ട ലാലേട്ട എന്റെ നെഞ്ചിലെ ലാലേട്ട എന്നു തുടങ്ങുന്ന ഗാനത്തിനോടൊപ്പം നിരവധി ലാലേട്ടൻ ആരാധകരും ചുവട് വയ്ക്കുന്നുണ്ട്.

ലാൽ പോൾസൺ സംഗീതം നൽകിയിരിക്കുന്ന നാലു മിനിട്ട് നേരം ദൈർഘ്യമുള്ള ഗാനം ആലപിച്ചിരിക്കുന്നത് നിത്യ അൽസോയാണ്. അൻസുവാണ് പാട്ട് എഴുതിയിരിക്കുന്നത്. ഷിഹാബ് കാമിയോയാണ് ട്രിബ്യൂട്ട് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. മൻഷാദ് അറയ്ക്കലാണ് ഡിഒബി. യൂട്യൂബിൽ മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലും വീഡിയോ വൈറലായി കഴിഞ്ഞിട്ടുണ്ട്.

×