2017ലെ മികച്ച മലയാള സിനിമാഗാനങ്ങളുമായി മ്യൂസിക്247

ഫിലിം ഡസ്ക്
Friday, January 12, 2018

മലയാള സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247, ‘ടോപ്പ് ഹിറ്റ്സ് ഓഫ് 2017’ എന്ന മലയാള സിനിമാഗാനങ്ങളുടെ സമാഹാരം റിലീസ് ചെയ്തു. കഴിഞ്ഞ വർഷം മ്യൂസിക്247 പുറത്തിറക്കിയ പാട്ടുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നാൽപ്പത്തിനാലെണ്ണമാണ് ഇതിലുള്ളത്.

എസ്ര, ജോമോന്റെ സുവിശേഷങ്ങൾ, അങ്കമാലി ഡയറീസ്, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഒരു മെക്സിക്കൻ അപാരത , ആദം ജോൺ, ഉദാഹരണം സുജാത, രാമന്റെ ഏദൻതോട്ടം, തൊണ്ടിമുതലും ദൃക്സാക്ഷിയും, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ വളരെ ശ്രദ്ധ നേടിയ ചിത്രങ്ങളുടെ മ്യൂസിക് പാർട്ണർ മ്യൂസിക്247 ആയിരുന്നു.

ലൈലാകമേ (എസ്ര), ഈ കാറ്റ് (ആദം ജോൺ), നോക്കി നോക്കി (ജോമോന്റെ സുവിശേഷങ്ങൾ), തീയാമ്മേ (അങ്കമാലി ഡയറീസ്), എന്താവോ (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള), ടപ്പ് ടപ്പ് (പുളളിക്കാരൻ സ്റ്റാറാ), ഒഴുകിയൊഴുകി (ഒരു സിനിമാക്കാരൻ), കടവത്തൊരു തോണി (പൂമരം), നാല് കൊമ്പുള്ള കുഞ്ഞാന (പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്), ഇവളാരോ (ഒരു മെക്സിക്കൻ അപാരത), അരികിൽ ഇനി ഞാൻ വരാം (ആദം ജോൺ), ഒരു കാവളം പൈങ്കിളി (പുളളിക്കാരൻ സ്റ്റാറാ), സുന്നത്ത് കല്യാണം (ആന അലറലോടലറൽ) എന്നീ ഗാനങ്ങൾ റിലീസിന്റെ ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് വ്യൂസ് നേടി.

ലൈലാകമേ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ 10 ലക്ഷം വ്യൂസ് നേടി

ഈ കാറ്റ് ഒരു ദിവസത്തിനുള്ളിൽ 6 ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബിൽ വൈറലായി

എന്താവോ ഒരു ദിവസത്തിനുള്ളിൽ 5 ലക്ഷം വ്യൂസ് നേടി

കടവത്തൊരു തോണി ഒരു ദിവസത്തിനുള്ളിൽ 4 ലക്ഷത്തിലധികം വ്യൂസുമായി വൈറലായി
ഒരു കാവളം പൈങ്കിളിയും കണ്ണിലെ പൊയ്കയും ഒരു ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം വ്യൂസ് നേടി
ടപ്പ് ടപ്പ്, അരികിൽ ഇനി ഞാൻ വരാം, ഇവളാരോ എന്നീ ഗാനങ്ങൾ ഒരു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തിലധികം വ്യൂസുകൾ ലഭിച്ചു
ഒഴുകിയൊഴുകി 24 മണിക്കൂറുകൾ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ് നേടി
സുന്നത്ത് കല്യാണം യൂട്യൂബിൽ തരംഗമായി 20 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം വ്യൂസ് നേടി

തീയാമ്മേയും നാല് കൊമ്പുള്ള കുഞ്ഞാനയും 24 മണിക്കൂറുകൾ തികയും മുമ്പേ ഒരു ലക്ഷത്തിലേറെ വ്യൂസ് നേടി

മലയാളികളെ ശ്രുതിമാധുര്യം കൊണ്ട് ആസ്വദിപ്പിച്ച ഏകയായി നീ (കാറ്റ്), കിളിവാതിലിൻ (പുളളിക്കാരൻ സ്റ്റാറാ), മാവിലക്കുടിൽ രാമന്റെ ഏദൻതോട്ടം, ദോ നൈന (അങ്കമാലി ഡയറീസ്), കസവു ഞൊറിയുമൊരു പുലരി (ഉദാഹരണം സുജാത), ഏതേതോ സ്വപ്നമോ (അവരുടെ രാവുകൾ ), ഞാനും നീയും (തീരം), നനവേറെ (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള), ജാനാഹ് മേരി ജാനാഹ് (കാപ്പുചീനോ) എന്നീ ഗാനങ്ങളും ജനശ്രദ്ധ നേടി.

×