ഒടിയൻ മാണിയ്ക്കന്റെ മുത്തച്ഛനിതാ, സെറ്റില്‍ നിന്നുള്ള രസകരമായ വീഡിയോ വൈറലാകുന്നു

Friday, May 25, 2018

ആരാധകര്‍ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ – വി.എ.ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍. ചിത്രത്തിന്‍റെ ഇതിനകം പുറത്തെത്തിയ മോഷന്‍ പോസ്റ്ററിനും ടീസര്‍ വീഡിയോയ്ക്കുമൊക്കെ വമ്പന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ നിന്നുള്ളൊരു രസകരമായ വിഡിയോ പുറത്തുവന്നിരിക്കുന്നു. ബോളിവുഡ്താരം മനോജ് ജോഷിക്കൊപ്പം സിനിമയുടെ അണിയറപ്രവർത്തകർ രസകരമായ നിമിഷങ്ങൾ ആസ്വദിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്.

ചിത്രത്തിൽ ഒടിയൻ മാണിക്കയ്ന്റെ മുത്തച്ഛനായാണ് മനോജ് ജോഷി എത്തുക. ഗുജറാത്തി നാടക നടനായ മനോജ് ജോഷി ബോളിവുഡിലെ മികച്ച അഭിനേതാവ് കൂടിയാണ്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്‌ഷൻ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ഷാജി കുമാർ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ജോൺകുട്ടി. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.

 

×