‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്’ – അല്ലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

ഫിലിം ഡസ്ക്
Saturday, September 8, 2018

പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാളാണ്.

‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി; സ്നേഹത്തിന്റെ ഭാഷയിൽ’ – മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്.

മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വർഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദമ്പതികൾ അപൂർവമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

മകളുടെ വളർച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ കുറിക്കാറുണ്ട്. മകൾ സ്കൂളിൽ ചേർന്നതുൾപ്പടെയുള്ള വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്.

×