Advertisment

ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെ വീണ്ടും മമ്മൂട്ടിക്കൊപ്പം റായ് ലക്ഷ്മി

author-image
ഫിലിം ഡസ്ക്
New Update

സേതുവിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ചിത്രീകരണം നടക്കുകയാണ്. ഷംന കാസിമും അനു സിത്താരയും റായ് ലക്ഷ്മിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

Advertisment

publive-image

പരുന്ത്, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ റായ് ലക്ഷ്മി മമ്മൂട്ടിയുടെ നായികയായിരുന്നു. ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനിലെത്തിയ കാര്യത്തെക്കുറിച്ച് റായി ലക്ഷ്മി അറിയിച്ചു. മമ്മൂട്ടിക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്.

ഹരി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നാടന്‍ കഥാപാത്രമായി എത്തുകയാണ് താരം. കൃഷ്ണപുരം എന്ന ഗ്രമാത്തില്‍ നടക്കുന്ന സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നതെന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Advertisment