Advertisment

ഒരു പെണ്ണായി സ്വന്തം കുടുംബത്തില്‍ ജീവിക്കാന്‍ ആഗ്രഹിച്ച, ഒരുപാട് കരഞ്ഞ, വേര്‍പാട് സഹിച്ച അവള്‍ വരട്ടെ.. മേരിക്കുട്ടി. അവളെ കാണാന്‍ കാത്തിരിക്കുന്നു - സാറ ഷെയ്ഖ

author-image
ഫിലിം ഡസ്ക്
Updated On
New Update

രഞ്ജിത്ത് ശങ്കറിന്‍റെ സംവിധാനത്തില്‍ ജയസൂര്യ സ്ത്രീ വേഷത്തിലെത്തുന്ന ചിത്രമാണ് 'ഞാന്‍ മേരിക്കുട്ടി'. ഈ ചിത്രത്തെയും സംവിധായകന്‍ രഞ്ജിത്ത് ശങ്കറിനെയും ജയസൂര്യയെയും പ്രശംസിച്ചു കൊണ്ട് നര്‍ത്തകിയും മോഡലും ഐ.ടി പ്രൊഫഷണലുമായ സാറ ഷെയ്ഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌.

Advertisment

തന്റെ ആഗ്രഹങ്ങള്‍.. എല്ലാം ഒരു സമൂഹത്തിന്റെ സുതാര്യതക്കായി.. തീര്‍ച്ചയായും ഒരു പിടി നല്ല കാര്യങ്ങള്‍ക്കായി.. ഒരുപാട് കരഞ്ഞ, വേര്‍പാട് സഹിച്ച.. സ്വന്തം ആഗ്രഹങ്ങള്‍ക്കായി എല്ലാം ത്യജിച്ച... കിനാവിന്റെ കണ്ണീര്‍ കൂമ്പാരങ്ങള്‍ക്കായി അവള്‍ വരട്ടെ... മേരിക്കുട്ടി.... എന്ന് സാറ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.  ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി നേടുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് സാറ.

publive-image

സാറയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

എന്റെ പ്രിയ സുഹൃത്തുക്കളെ..

ഒരു കഥ പോലെ നീട്ടിവലിച് എഴുതാന്‍ ഒന്നും എനിക്ക് അറിയില്ല. പറയാനുള്ളത് നേരെ പറയാം.. എന്നും ഓര്‍ക്കുന്ന ഒരുപിടി നല്ല മലയാള സിനിമകള്‍ സമ്മാനിച്ച ഡയറക്ടര്‍ ആണ് രഞ്ജിത് ശങ്കര്‍. വളരെ സിംപിള്‍ ആയി, എന്നാല്‍ വളരെ പ്രാധാന്യമുള്ള, സെന്‍സിറ്റീവ് ആയ വിഷയങ്ങള്‍ അദ്ദേഹം വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്.. കുറച്ചു നാളുകള്‍ ആയി അദ്ദേഹത്തിന്റെ ഒരു പുതിയ പ്രൊജക്റ്റ്, അതും ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം സിനിമ ആക്കുന്നു എന്ന് അറിഞ്ഞു. സന്തോഷം മാത്രമല്ല അഭിമാനമാണ് തോന്നിയത്.

സത്യം പറഞ്ഞാല്‍ ആദ്യം ഒരു ഭയം തോന്നി. സമൂഹം ഒന്നടങ്കം ഒരു കമ്മ്യൂണിറ്റിയെ ചാന്ത്പൊട്ട് എന്ന് മുദ്ര കുത്തിയ വേദന ഇപ്പോഴും മാറിയിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടും, ജയസൂര്യയോടും വളരെ തുറന്നു സംസാരിക്കാന്‍ സാധിച്ചു. സ്‌ക്രിപ്റ്റ് അറിയാന്‍ കഴിഞ്ഞില്ല എങ്കിലും ഒരു കാര്യം ഉറപ്പായിരുന്നു. മുന്‍പ് മലയാളം സിനിമ ലോകം അദ്ദേഹത്തിന്റെ സിനിമകള്‍ സ്വീകരിച്ച എത്രയോ മടങ്ങ് ഇത്തവണ അത് വീണ്ടും സംഭവിക്കും.

ചര്‍ച്ച ചെയ്യുന്നത് ഒരു ആണ്‍ പെണ്ണായ കഥ ആണ്. ഇവിടെ ഒരു ജന്മം മുഴുവന്‍ വേദന കടിച്ചു പിടിച്ച്, സമൂഹത്തിന്റെ ആട്ടും തുപ്പും കേട്ട്, അവഹേളനകളില്‍ നട്ടം തിരിയുന്ന ട്രാന്‍സ് വ്യക്തികളുടെ കഥ അല്ല. മറിച്ച്, സ്വന്തം ജീവിതാഭിലാഷം.. ഒരു പെണ്ണായി സ്വന്തം കുടുംബത്തില്‍ ജീവിക്കാന്‍.. തന്റെ ആഗ്രഹങ്ങള്‍.. എല്ലാം ഒരു സമൂഹത്തിന്റെ സുതാര്യതക്കായി.. തീര്‍ച്ചയായും ഒരു പിടി നല്ല കാര്യങ്ങള്‍ക്കായി.. ഒരുപാട് കരഞ്ഞ, വേര്‍പാട് സഹിച്ച.. സ്വന്തം ആഗ്രഹങ്ങള്‍ക്കായി എല്ലാം ത്യജിച്ച... കിനാവിന്റെ കണ്ണീര്‍ കൂമ്പാരങ്ങള്‍ക്കായി...

അവള്‍ വരട്ടെ... മേരിക്കുട്ടി.... ഇനിയും പുതിയ സഹോദരിമാരെ വരവേല്‍ക്കാന്‍. അവളെ കാണാന്‍ കാത്തിരിക്കുന്നു...

Advertisment