Advertisment

പലപ്പോഴും പലതരത്തില്‍ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു. ഇത് രഘുവല്ല,അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാറ്റുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയും - സത്യന്‍ അന്തിക്കാട്

author-image
ഫിലിം ഡസ്ക്
New Update

ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഘുനാഥ് പലേരി അവതരിപ്പിക്കുന്ന അദ്രുമാന്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

Advertisment

publive-image

ഇത് രഘുവല്ല,അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാറ്റുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയുമെന്ന് പോസ്റ്റര്‍ പുറത്തിറക്കി സത്യന്‍ അന്തിക്കാട് കുറിച്ചു.

സത്യന്‍ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഒരു 'നാടോടിക്കാറ്റ്' പോലെയാണ് രഘുനാഥ് പലേരി. എപ്പോള്‍ വരുമെന്നോ, വന്നാല്‍ എത്രനേരം നില്‍ക്കുമെന്നോ ഒന്നും പറയാന്‍ പറ്റില്ല. പലപ്പോഴും പലതരത്തില്‍ രഘു എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഒരുപാടുകാലം മനസ്സിലിട്ട് ഉരുക്കിയിട്ടാണെങ്കിലും വെറും രണ്ടാഴ്ചകൊണ്ടാണ് 'പൊന്മുട്ടയിടുന്ന തട്ടാന്‍' എന്ന പൊന്നുപോലൊരു തിരക്കഥയെഴുതി എന്നെ ഏല്‍പിച്ചത്! ഒരു പണത്തൂക്കം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതെ ഞാനത് സിനിമയാക്കി.

മഴവില്‍ക്കാവടിയും പിന്‍ഗാമിയുമൊക്കെ രഘു എനിക്കു തന്ന സമ്മാനങ്ങളാണ്. ഇപ്പോഴും രഘുവിന്റെ സരസമായ ഒരു തിരക്കഥക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. പക്ഷേ പിടിതരുന്നില്ല. ഇപ്പൊ ഇതാ വീണ്ടും രഘു ഞെട്ടിക്കുന്നു...'തൊട്ടപ്പന്‍' എന്ന സിനിമയിലെ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്.

പോസ്റ്റര്‍ കണ്ടപ്പോള്‍ അതിശയവും സന്തോഷവും തോന്നി. ഇത് രഘുവല്ല,അദ്രുമാന്‍ തന്നെ. എനിക്കുറപ്പുണ്ട് ഇതും പത്തരമാറ്റുള്ള പൊന്നാക്കാന്‍ രഘുവിന് കഴിയുമെന്ന്. കൂടെയുള്ളത് സിനിമയെ ഗൗരവത്തോടെ കാണുന്ന ഒരുകൂട്ടം നല്ല ചെറുപ്പക്കാരാണല്ലോ. തൊട്ടപ്പന്‍ കാണാന്‍ കാത്തിരിക്കുന്നു. രഘുവിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇതോടൊപ്പം, കൂടെ എന്റെ മനസ്സുനിറഞ്ഞ ആശംസകളും!

publive-image

Advertisment