ശ്രാവണ്‍ മുകേഷ് നായകനാകുന്ന ചിത്രത്തില്‍ പാട്ടു പാടി ദുൽഖർ സൽമാനും ഗ്രിഗറിയു൦

ഫിലിം ഡസ്ക്
Saturday, January 13, 2018

മുകേഷിന്റെ മകൻ ശ്രാവണ്‍  ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിൽ പാട്ടു പാടി ദുൽഖർ സൽമാനും ഗ്രിഗറിയു൦.  ‘ധൃതംഗപുളകിതൻ…’ എന്നു തുടങ്ങുന്ന പാട്ടാണ് ഇരുവരും പാടുന്നത്. പാട്ടിന്റെ ടീസർ യുട്യൂബിൽ ട്രെൻഡായിരിക്കുകയാണ്.

പ്രകാശ് അലക്സാണു സംഗീത സംവിധാനം. ലിങ്കു എബ്രഹാമിന്റേതാണു വരികൾ. പ്രകാശ്, റോസ് ടോണി, ബീന ലിബോയ് എന്നിവരാണ് പാട്ടിന്റെ ബാക്കിങ് വോക്കലിൽ. താളാത്മകമായ ബാക്കിങ് വോക്കലും ശ്രാവണിന്റെ സ്റ്റൈൽ നൃത്തവുമുണ്ട് പാട്ടിൽ.

രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രത്തില്‍ പുതുമുഖം വർഷയാണു നായിക. ശ്രാവണും വർഷയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയം പറഞ്ഞ ആദ്യ ഗാനവും ശ്രദ്ധേയമായിരുന്നു.

×