‘അല്ലിയുടെ ഐസ്‌ക്രീം പ്രേമം’ – ചിത്രം പങ്കുവച്ച് സുപ്രിയ

ഫിലിം ഡസ്ക്
Thursday, August 9, 2018

കഴിഞ്ഞ വർഷം അല്ലിയുടെ മൂന്നാം പിറന്നാളിനാണ് പൃഥ്വിരാജ് ആദ്യമായി അല്ലിയെന്ന് ഓമനപ്പേരുള്ള മകള്‍ അലംകൃതയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. സുപ്രിയ കഴിഞ്ഞ മാസം ഫാദേഴ്സ് ഡേയിലാണ് ആദ്യമായി മകളുടെ ചിത്രം പോസ്റ്റ്‌ ചെയ്തത്.

പലപ്പോഴും മുഖം തിരിച്ചു നില്‍ക്കുന്ന മകളുടെ ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ്‌ ചെയ്യാറുള്ളത്. അല്ലിയുടെ ഐസ്‌ക്രീം പ്രേമം വെളിവാക്കുന്ന ഒരു ചിത്രമാണ് ഏറ്റവും പുതിയതായി സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐസ്‌ക്രീം ലവ്, അല്ലി ലവ്‌സ് ഐസ്‌ക്രീം എന്നീ ഹാഷ് ടാഗുകളോടെയാണ് സുപ്രിയ ചിത്രം പോസ്റ്റ് ചെയ്തത്.

ഐസ്‌ക്രീമിലേക്ക് നോക്കിനില്‍ക്കുന്ന അല്ലിയെയാണ് ചിത്രത്തില്‍ കാണുന്നത്. പതിവുപോലെ ഇത്തവണയും അല്ലി മുഖം തിരിച്ചാണ് നില്‍ക്കുന്നത്.

×