Advertisment

അണിയറയില്‍ ഒരുങ്ങി ‘ഷിബു’

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കൊച്ചി: സിനിമാ പ്രേമിയുടെ കഥ പറയുന്ന പുതുചിത്രം ‘ഷിബു’ റിലീസിനായി തയ്യാറെടുക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശനി ‘ല്‍ ഫഹദിന്റെ നായികയായി അഭിനയിച്ച അഞ്ജു കുര്യന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഷിബു’. പുതുമുഖം കാര്‍ത്തിക് രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. ’32ാം അധ്യായം, 23ാം വാക്യം’ എന്ന ചിത്രത്തിന് ശേഷം അര്‍ജുന്‍ പ്രഭാകര്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

publive-image

ഷിബുവിലെ നായകന്‍ ഒരു സിനിമ പ്രേമിയാണ്. തിയറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് അദ്ദേഹം സിനിമ എന്ന കലയുമായി അടുക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് തന്റെ ഇഷ്ടനടനെ നായകനാക്കി സിനിമ ഒരുക്കണമെന്നാണ് ഷിബുവിന്റെ ആഗ്രഹം. സച്ചിന്‍ വാര്യര്‍ ഈണമിട്ട് കാര്‍ത്തിക് ആലപിച്ച ചിത്രത്തിലെ ഗാനം നേരത്തേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാര്‍ഗോ സിനിമാസാണ് ഷിബു നിര്‍മ്മിക്കുന്നത്.

Advertisment