Advertisment

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു

author-image
admin
New Update

റിയാദ് : കണ്ണൂർ സദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ മിത് സുബിഷി കമ്പനി ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ വാരം ചതുര കിണർ സ്വദേശി ഷൗക്കത്താണ് അൽ ഹമ്മാദി ആശുപത്രിയിൽ വെച്ചു മരിച്ചത്.

publive-image

കഴിഞ്ഞ ദിവസം രാത്രി നെഞ്ച് വേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചിരുന്നുവെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.കുടുംബം റിയാദിൽ ഉണ്ട് മൃതദേഹം റിയാദിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.കണ്ണൂർ ജില്ലക്കാ രുടെ പ്രവാസി കൂട്ടായ്മ കിയോസിന്റെ സജീവ പ്രവർത്തകനായിരുന്നു.

Advertisment