Advertisment

തറയില്‍ കിടന്ന് ഉറങ്ങുന്ന മെഗാ സ്റ്റാര്‍: 'നന്‍പകല്‍ നേരത്ത് മയക്കം' ലൊക്കേഷന്‍ ചിത്രം വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നന്‍പകല്‍ നേരത്ത് മയക്കം നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 19നാണ് തിയേറ്ററുകളില്‍ എത്തിയത്. ഐ.എഫ്.എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച 'നന്‍പകല്‍ നേരത്ത് മയക്കം' പ്രേക്ഷകരുടെ പ്രിയങ്കരമായ ചിത്രമായി മാറുകയും പ്രേക്ഷക സ്വീകാര്യതക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. വെറും തറയില്‍ കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രമാണ് നിര്‍മ്മാതാവായ എസ്.ജോര്‍ജ് പങ്കുവെച്ചിരിക്കുന്നത്. സുന്ദരം എന്ന കഥാപാത്രത്തിന്റെ വേഷത്തില്‍ കിടന്ന് ഉറങ്ങുന്ന മെഗാ സ്റ്റാറിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറുകയും ചെയ്തു. 'നന്‍പകല്‍ നേരത്ത് മയക്കം' എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ്, സുന്ദരം എന്നീ കഥാപാത്രങ്ങള്‍ അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും തിയേറ്ററില്‍ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമാണ്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററിലെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്.

രമ്യാ പാണ്ട്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് - ദീപു എസ്സ് ജോസഫ്. ലിജോ  ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്സ് ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് - വിഷ്ണു സുഗതന്‍, അനൂപ് സുന്ദരന്‍, പി ആര്‍ ഓ - പ്രതീഷ് ശേഖര്‍.

Advertisment