Advertisment

മമ്മൂട്ടിയുടെ ‘യാത്ര’ തിയേറ്ററുകളിലേക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘യാത്ര’യെ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് ഡിസംബർ 21നാണ്. കേരളത്തിലും പ്രദർശനത്തിനെത്തുന്ന ചിത്രം തമിഴിലായിരിക്കും കേരളത്തിലെത്തുകയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. യാത്രയുടെ കേരളത്തിലെ റിലീസ് ഏറ്റെടുത്തിരിക്കുന്നത് നിർമ്മാതാവ് ആന്റോ ജോസഫാണ്.

ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖരറെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്.

മലയാളികളുടെ പ്രിയങ്കരിയായ നായിക സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികള്‍ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Advertisment