Advertisment

മഞ്ജു വാര്യരുടെ തമിഴ് ചിത്രം അസുരന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
Updated On
New Update

മഞ്ജു വാര്യര്‍ ആദ്യമായി തമിഴകത്ത് എത്തുന്ന അസുരന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയിലാണ്. വട ചെന്നൈക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍.

Advertisment

publive-image

മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. ധനുഷ് ഇരട്ടവേഷത്തിലാണ്.

രാജദേവര്‍ എന്ന അച്ഛന്‍ കഥാപാത്രമായും കാളി മകന്‍ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്.തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്.

manjuwarrier
Advertisment