Advertisment

മഞ്ജു വാര്യര്‍ മികച്ച നടി, മമ്മൂട്ടി മികച്ച നടൻ.... ജേസി ഫൗണ്ടേഷന്‍ പുരസ്‌കാരം ഇങ്ങനെ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഈ വര്‍ഷത്തെ ജേസി ഫൗണ്ടഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മമ്മൂട്ടി മികച്ച നടനായും, മഞ്ജു വാരിയര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. സാഹിത്യകാരന് ജേസിയുടെ പേരിലുള്ളതാണ് ജേസി ഫൗണ്ടഷന്‍.അബ്രഹാമിന്‍റെ സന്തതികള്‍ എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ മികച്ച നടന് അർഹനാക്കിയത്.

Advertisment

publive-image

ഒടിയനിലെ അഭിനയത്തിനാണ് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ശ്രീകുമാര്‍ മേനോന് ലഭിച്ചു.

മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ഒടിവിദ്യ നടത്തുന്ന ഒടിയൻ എന്ന ചിത്രത്തിനാണ് ശ്രീകുമാര്‍ മേനോന് അവാര്‍ഡ് ലഭിച്ചത്. ഓഗസ്റ്റ് 17-ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും.പുതുമുഖ സംവിധായകനായി തന്നെ പരിഗണിച്ചതിലുള്ള നന്ദി ശ്രീകുമാര്‍ അറിയിച്ചു.

manjuwarrier
Advertisment