Advertisment

ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ലോകസുന്ദരി മാനുഷി ചില്ലാര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: 2017 ല്‍ ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലാര്‍ ബോളിവുഡിലേക്ക്. നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം എത്തിച്ച മാനുഷി ബോളീവുഡിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാന്റെ ചിത്രത്തിലൂടെയായിരിക്കും ബോളിവുഡ് പ്രവേശനം നടത്തുക.

publive-image

നേരത്തെ മറ്റു പല പ്രോജക്ടുകളും മാനുഷി ഏറ്റെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നല്ല തുടക്കത്തിനായുള്ള കാത്തിരിപ്പിലായിരുന്നു താരം. ‘റബ് നേ ബനാ ദി ജോഡി’എന്ന ചിത്രത്തിലൂടെ ദീപികാ പദുക്കോണ്‍ എന്ന സ്റ്റാര്‍ സ്‌റ്റൈല്‍ ഐക്കണെ ബോളിവുഡിന് സമ്മാനിച്ച സംവിധായികയാണ് ഫറാ ഖാന്‍.

publive-image

അതുകൊണ്ട് തന്നെ മാനുഷിയുടെ കന്നിചിത്രത്തിനായുള്ള ആകാഷയിലും കാത്തിരിപ്പിലുമാണ് ആരാധകര്‍. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

Advertisment