Advertisment

മർഹബ സമൂഹ ഇഫ്താർ മാതൃകയാവുന്നു

New Update

ജിദ്ദ; ഐ സി എഫ് ജിദ്ദ സെന്റർ ആസ്ഥാനമായ മർഹബയിൽ നടന്നുവരുന്ന സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ്കൊണ്ടും പ്രശംസനീയ മാവു ന്നു.തുടർച്ചയായ 7-ആം വർഷമാണ് മർഹബയിൽ സമൂഹ ഇഫ്താർ നടന്നു വരുന്നത്, ദിവസവും 200 ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താറിൽ ബിരിയാണി, നെയ്‌ച്ചോർ, പത്തിരി,കബ്സ തുടങ്ങി മലയാളികളുടെ ഇഷ്ട്ട വിഭവങ്ങൾ ആണ് വിത്യസ്ത ദിവസങ്ങളിൽ തയ്യാറാക്കുന്നത്.

Advertisment

publive-image

ഐസിഎഫ് ശറഫിയ യുണിറ്റ് കമ്മറ്റി നടത്തി വരുന്ന പരിപാടിക്ക് സെൻട്രൽ സെക്രട്ടറി നൗഫൽ വടകര കൺവീനറും അയ്യൂബ് മൂന്നിയൂർ, അഹ്‌മദ്‌ കൂമണ്ണ. മുഹമ്മദ് കോയ തങ്ങൾ,റഷീദ് പനങ്ങാങ്ങര, ഹംസ വെളിമുക്ക്, റസാക്ക് എടവണ്ണപ്പാറ, മുഹമ്മദ് അലി, ഇസ്ഹാഖ്,റസാക്ക് കൊടുവള്ളി, സലിം മദനി,അബൂത്വാഹിർ തുടങ്ങിയ വോളണ്ടിയർമാർ നേതൃത്വം നൽകുന്നു.

ഇഫ്താറിന് മുന്നോടിയായുള്ള ആത്മീയ മജ്‌ലിസിന് മുസ്തഫ സഅദി, അബ്ദുന്നാസർ അൻവരി എന്നിവർ നേതൃത്വം നൽകിവരുന്നു. ശറഫിയയിലും മറ്റുമുള്ള സുമനസ്സു കളുടെ സഹകരണത്തോടെയാണ് വർഷങ്ങളായി വിപുലമായ രീതിയിലുള്ള ഇഫ്താർ നടത്തിവരുന്നത് എന്ന് യൂണിറ്റ് സെക്രട്ടറി അഹ്‌മദ്‌ കൂമണ്ണ പറഞ്ഞു.

Advertisment