Advertisment

മര്‍കസ് ആരോഗ്യം യു.എ.ഇ പ്രചാരണ കാമ്പയിന് തുടക്കമായി

author-image
admin
New Update

publive-image

Advertisment

ദുബൈ : കാരന്തുർ മർകസിന്റെ കീഴിൽ കഴിഞ്ഞ 4 വർഷമായി പ്രസിദ്ധീകരിച്ചു വരുന്ന മർകസ്‌ ആരോഗ്യം മാസിക നാട്ടിൽ കൂടുതൽ കുടുംബങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി നടക്കുന്ന കാമ്പയിൻ യുഎഇ തല പ്രചരണ പ്രഖ്യാപനം പ്രൗഢമായി.

നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയായ കോവിഡിന്റ ഭീതിയിൽ ലോകം ആശങ്ക പ്പെടുമ്പോൾ യഥാർത്ഥ ആരോഗ്യ ബോധവൽക്കരണ ദൗത്യമാണ് മർകസ് ഏറ്റടുത്തിരിക്കുന്നതെന്ന് ഉത്ഘാടന പ്രസംഗത്തിൽ അൽ ശിഫ മെഡിക്കൽ ഗ്രൂപ്പ്‌ ചെയർമാൻ ഡോ.മുഹമ്മദ്‌ കാസിം പറഞ്ഞു.

എങ്ങിനെ പൂർണ്ണ ആരോഗ്യ വാനായി ജീവിതം നയിക്കാം എന്ന ലക്ഷ്യവുമായി വിവിധ ആരോഗ്യമേഖലയിലെ ഉന്നത ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പഠനാർഹ്മായ വിഷയങ്ങൾ ഉൾപ്പെടുത്തി പുതിയ രൂപത്തിലും ഭാവത്തിലുമായിരിക്കും ഓരോ ലക്കവും പ്രസിദ്ധീകരിക്കുന്നതെന്ന് ചീഫ് എഡിറ്ററും മർകസ് നോളേജ് സിറ്റി ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.

മർകസ് വെക്കുന്ന ആരോഗ്യ സമീപനവും നോളേജ് സിറ്റിയുടെ ബഹുമുഖ പദ്ധതികളും CEO ഡോ. അബ്ദുസലാം വിശദീകരിച്ചു. ജിസിസി തലത്തിൽ നടക്കുന്ന കാമ്പയിൻ യുഎഇ യിൽ ഫെബ്രുവരി 1-25 നടക്കും. ചടങ്ങിൽ മർക്സ് UAE പ്രസിഡന്റ് എ.കെ.കട്ടിപ്പാറ അധ്യക്ഷത വഹിച്ചു.

കാമ്പയിൻ വിഷയാ വതരണം മർകസ് പബ്ലിക് റിലേഷൻ കോർഡിനേറ്റർ മർസൂഖ് സഅദിയും, നാഷണൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര കാമ്പയിൻ വിശദീകരണവും നടത്തി. ഇൻതിബിഷ് ഹെൽത്ത് കയർ മാനേജിംഗ് ഡയറെക്ടർ ഡോ യു കെ മുഹമ്മദ്‌ ശരീഫ്, അസാ ക്ലീനിക്ക് അൽ ഐൻ മെഡിക്കൽ ഒഫീസർ ഡോ മയൂഫ് ഡാഡ്, ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി ഹമീദ് പരപ്പ, രിസാല സ്റ്റഡി സർക്കിൾ നാഷണൽ പ്രസിഡന്റ് ഹമീദ് സഖാഫി പുല്ലാര, മർകസ് അലുംനി യുഎഇ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ സലാം കോളിക്കൽ, മർകസ് അഡ്‌നോക്ക് കോർഡിനേഷൻ പ്രസിഡന്റ് നജുമു ദ്ധീൻ സഖാഫി വർക്കല, കെ സി എഫ് പ്രസിഡന്റ് അബ്ദുൽ ജലീൽ നിസാമി ഇരുമാട്, മർകസ് ഈവെന്റ് ആൻഡ് പബ്ലികേഷൻ കോർഡിനേറ്റർ ഷമീമ് ലക്ഷദീപ് എന്നിവർ ആശംസ നേർന്നു.

കാമ്പയിൻ സെക്രട്ടറി റശീദ് ഹാജി അജ്മാൻ സ്വാഗതവും കാമ്പയിൻ ചീഫ്‌ കോർഡിനേറ്റർ മുനീർ പാണ്ടിയാല നന്ദിയും പറഞ്ഞു. വിവരങ്ങൾക്ക് +971503034800(യുഎഇ) +917034444022(ഇന്ത്യ)

Advertisment