ഇഗ്നിസിന്റെ ഉത്പാദനം നിർത്തുന്നു; ഒരു ലക്ഷം രൂപ വരെ വിലക്കിഴിവിൽ വിൽപ്പനയെന്ന് റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, മുംബൈ
Friday, February 8, 2019

മാരുതി സുസുക്കിയുടെ ചെറുകാർ ഇഗ്‌നിസിൻറെ 2018 മോഡലിൻറെ ഉൽപാദനം കമ്പനി അവസാനിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പഴയ ഇഗ്‌നിസ് നിർമ്മാണം അവസാനിപ്പിച്ച് പുതിയ മോഡൽ ഉടൻ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്ന് നെക്‌സ ഡീലർഷിപ്പുകൾ സ്ഥിരീകരിച്ചതായി റഷ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണമൊന്നും ഇതുവരെ വന്നിട്ടില്ല.

2018 മോഡൽ ഇഗ്‌നിസിൻറെ സ്‌റ്റോക്കുകൾ വൻ വിലക്കിഴിവിൽ വിറ്റഴിക്കാൻ കമ്പനി തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങൾ പഴയ മോഡൽ ഇഗ്‌നിസിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ മഹീന്ദ്ര ചില മോഡലുകളുടെ ഉദ്പാദനം നിർത്തുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2020 ഏപ്രില്‍ ഒന്നോടെ രാജ്യത്തെ വാഹനങ്ങള്‍ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നതോടെ മഹീന്ദ്രയുടെ പല മോഡലുകളും നിരത്തുകളില്‍ നിന്നും അപ്രത്യക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

×