മാസ് റിയാദ് കുടുംബ സംഗമവും യാത്രയപ്പും സംഘടിപ്പിച്ചു.

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Thursday, March 14, 2019

റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) സുലൈ ഖാൻ ഇസ്ത്തിറാഹിൽ വെച്ച് കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിച്ചു കുടുംബ സംഗമം ഉമ്മർ കെ.ടി ഉൽഘാടനം ചെയ്തു. മൂസക്കുട്ടി നെല്ലിക്കാപറമ്പ് അധ്യക്ഷനായി. ഷംസു കാരാട്ട്, അശ്റഫ് പേക്കാടൻ, മൊയ്തു വലിയപറമ്പ് ,ജബ്ബാർ കക്കാട്, സതീഷൻ കൊടിയത്തൂർ, സുബൈർ കാരശ്ശേരി,സുഹാസ് ചേപ്പാലി, മുസ്തഫ നെല്ലിക്കാപറമ്പ് ,ഫൈസൽ കുയ്യിൽ, കാസിം തോട്ടത്തിൽ എന്നിവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.

അഹമ്മദ് കുട്ടി കൊടിയത്തൂർ പ്രാർത്ഥനയും, ഷാജു കെ.സി സ്വാഗതവും അശ്റഫ് മേച്ചീരി നന്ദിയും പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജയ്ഫർ പൂളക്കലിന് ഷരീഫ് സി.കെ മൊമന്റോ സമ്മാനിച്ചു.തുടർന്ന് മേഘലാടിസ്ഥാനത്തിൽ വിവിധയിനം കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരത്തിലെ പ്രധാനയിനമായ കമ്പവലിയിൽ കാരക്കുറ്റി മേഘല വിജയിച്ചു. യൂസഫ് കൊടിയത്തൂർ,ഹാറൂൺ കാരക്കുറ്റി, നജീബ് ഷാ അലി പേക്കാടൻ, മുഹമ്മദ് കൊല്ലളത്തിൽ, മനാഫ് കെ.പി, ഫൈസൽ നെല്ലിക്കാപറമ്പ് ,അമീർ കക്കാട് ,ബസർഖാൻ.നസീർ പി.പി, എന്നിവർ വിധികർത്താക്കളായി.

ബഷീർ അരിമ്പ്ര, മുനീർ കാരശ്ശേരി, ഫൈസൽ വലിയപറമ്പ്, കുട്ട്യാലി പന്നിക്കോട്, അസീസ് കൊടിയത്തൂർ, വിനോദ് നെല്ലിക്കാപറമ്പ്, ഷമീം എൻ.കെ, സാദിഖ് കെ.ടി, മുസ്തഫ എൻ.കെ.സേട്ടു കുയ്യിൽ, ഷംസിർ കാരശ്ശേരി അസൈൻ എടത്തിൽ ഖാദർ കൊടിയത്തൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

×