Advertisment

അശാന്തമായ കാലത്ത് മനുഷ്യരെ ഉണർത്തുന്ന "മസിൽമാൻ"

author-image
ഫിലിം ഡസ്ക്
New Update

സമൂഹത്തിൽ സാമ്പത്തികമായും സാംസ്കാരികമായുംഉല്പ്പാദിപ്പിക്കപ്പെടുന്ന ഏതൊന്നും മനുഷ്യരുടെ  ജീവിതത്തെ വിചാരണ ചെയ്യുന്നുണ്ട്.

Advertisment

publive-image

മനുഷ്യത്വത്തിലൂടെയുള്ള ഇടപെടലുകളും,വിട്ടുവീഴ്ചകളും മനുഷ്യരിൽ അവസാനിക്കുമ്പോൾ

അത് സമൂഹത്തിലെ ഓരോ ആളുകളിലും ആത്മസംഘർഷത്തിന്റെ വലിയലോകം ഉണ്ടാക്കുന്നുണ്ട്.

ഒരുവാക്ക് കൊണ്ട് തന്നെ, ചിലമനുഷ്യർക്ക്

വെളിച്ചമാകാനും സമൂഹത്തിനെ സാന്ത്വനപ്പെടുത്താനും കഴിയും.

അശാന്തമായ ഈ കാലത്ത് മനുഷ്യജീവിതത്തിന്റെ രാഷ്ട്രീയം പറഞ്ഞ് "മസിൽമാൻ" എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ബാംഗ്ലൂരിലെ പ്രശസ്തകമ്പനിയിലെ സീനിയർ ഡിസൈനറായ

നാസർ മാരാത്താണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളസിനിമയിലെ തിരക്കഥാകൃത്ത് മുനീർമുഹമ്മദുണ്ണിയാണ് കഥയും,തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ശ്രീജിത്ത് നമ്പ്യാർ,ഡാനിയേൽ ജാക്കഒയുഗി, ഹഫ്‌തിക്,നസീർ,ഷാബ്ജാൻ,ബിജു കണ്ണോത്ത്,ശിവാനിസായ, ജീസജ് ആന്റണി, ആന്റണി പോൾ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ചീഫ് അസ്സോസിയേറ്റ് : ശ്രീജിത്ത് നമ്പ്യാർ,ക്യാമറ:സിറിൾ സിറിയക്,എഡിറ്റിംഗ് : ആന്റണി പോൾ,ബി ജി എം : ഷൈൻ പുളിക്കൽ,സൗണ്ട് ഡിസൈൻ : ഷെഫിൻ മയൻ,

തുടങ്ങിയവരാണ് നിർവ്വഹിച്ചിരിക്കുന്നത് .പി ആർ ഒ : മനോജ് നടേശൻ

Advertisment