Advertisment

20 ലക്ഷം രൂപ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ യൂണിയന് സംഭാവന നൽകി നയൻ‌താര 

author-image
ഫിലിം ഡസ്ക്
New Update

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സിനിമ മേഖല സ്തംഭിച്ചു. അതിനാല്‍ തമിഴ് സിനിമാ ടെക്‌നീഷ്യന്‍സ് യൂണിയന്‍ അംഗങ്ങള്‍ വരുമാനമില്ലാതെ കുഴപ്പത്തിലാണെന്ന് കത്ത് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് നിരവധി സിനിമ താരങ്ങളാണ് സഹായഹസ്തവുമായി രംഗത്തെത്തിയത്.

publive-image

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരറാണി നയന്‍താരയാണ് സഹായവുമായി എത്തിയിരിക്കുന്നത്. 20 ലക്ഷം രൂപയാണ്‌ താരം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ യൂണിയന് സംഭാവന നല്‍കിയത്.നേരത്തെ കമല്‍ഹാസനും സംവിധായകന്‍ ശങ്കറും, ഉദയനിധി സ്റ്റാലിനും 10 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മാത്രമല്ല സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ നേരത്തെ ശിവകുമാര്‍ കുടുംബവും, ശിവകര്‍ത്തികേയനും, വിജയ് സേതുപതിയും പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. ധനുഷ് 15 ലക്ഷവും, അമ്പത് ലക്ഷം നല്‍കിരജനീകാന്തും രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടി ഐശ്വര്യ രാജേഷ് ഒരു ലക്ഷം രൂപയും തമിഴ് ചലച്ചിത്ര മേഖലയിലെ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു

nayanthara actress chandra lekshman re entry film industry
Advertisment