Advertisment

പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക 'മെഡ്കോ

author-image
admin
New Update

റിയാദ്: മാസ് എക്സ്പാറ്റ് ഡെവലപ്മെന്റ് കമ്പനി ( മെഡ്കോ ) ബിസിനസ്സ് ഭാരവാഹി മീറ്റ് മുർസലാത്തിൽ വെച്ച് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സാജന്റെ വിയോഗത്തിൽ യോഗം അനുശോചിച്ചു.

Advertisment

publive-image

പ്രവാസികളെ കൊണ്ട് ഇനിയും ഊറ്റിയെടുക്കാൻ ഒന്നും ഉണ്ടാ വില്ല എന്ന സത്യം, മനസ്സിലാക്കി പരമാവധി ദ്രോഹിച്ചാലും ആരും പ്രതികരിക്കില്ല എന്ന കാഴ്ച്ചപ്പാടാണ് ഇത്തരം ആളുകളിൽ വീണ്ടും ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കാൻ പ്രേരണ നൽകുന്നത്.

ജീവിതത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് ബാക്കി എന്തങ്കിലും മിച്ചം ഉണ്ട ങ്കിൽ അതെല്ലാം സ്വരൂപിച്ച് നാട്ടിലേക്ക് ചേക്കേറി കുടുംബത്തോ ടൊപ്പം കഴിയുന്നതിന് വേണ്ടി എന്തെങ്കിലും ചെറിയ പദ്ധതികൾ തുടങ്ങുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോൾ സാജനെയും സുഗതനേയും പോലെയുള്ളവരുടെ അവസ്ഥയാണ് കണ്ടു കൊണ്ടിരിക്കുന്നത്.

കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഇതി നെതിരെ ഇനിയും പ്രവാ സികൾ പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ നാട് തന്നെ നമുക്ക് അന്യ മായി പോകുന്ന അവസ്ഥയായിരിക്കുമെന്നും യോഗം വിലയിരു ത്തി.ചടങ്ങിൽ മുസ്തഫ നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു പരി പാടി മൂസക്കുട്ടി നെല്ലിക്കാപറമ്പ് ഉൽഘാടനം ചെയ്യ്തു

മൊയ്തു വലിയപറമ്പ്, അശ്റഫ് മേച്ചീരി, അഹമ്മദ്കുട്ടി കരക്കു റ്റി, എന്നിവർ ചർച്ചകൾ നിയന്ത്രിച്ചു.അശ്റഫ് നെല്ലിക്കാപറമ്പ് സ്വാഗതവും മൻസൂർ എടക്കണ്ടി നന്ദിയും പറഞ്ഞു.

Advertisment