Advertisment

മെഡ്കോ യാത്രയയപ്പും കുടുംബ സംഗമവും നടത്തി.

author-image
admin
Updated On
New Update

റിയാദ്: മാസ് എക്സ്പാറ്റ് ഡെവലപ്മെന്റ് കമ്പനി ( മെഡ്കോ ) അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയപ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു.

Advertisment

publive-image

സാമ്പത്തിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്ന ഈ സാഹച ര്യത്തിൽ പോലും ഈ വർഷവും കമ്പനിക്ക് ലാഭവിഹിതത്തിൽ വൻ വളർച്ചയാണ് ഉണ്ടായത് എന്ന് യോഗം വിലയിരുത്തി .ചടങ്ങിൽ മുസ്തഫ നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവർത്തകനും ബിസിനസ്സ് സംരംഭകനുമായ ഷാനവാസ് മഞ്ചറ(ദമാം) സംഗമം ഉൽഘാടനം ചെയ്തു. മൊയ്ദു വലിയപറമ്പ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മെഡ്കോ ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ജെറീഷ് നെല്ലിക്കാപറമ്പ് പദ്ധതി അവലോകനം വിശദീ കരിച്ചു.

ചടങ്ങിൽ വെച്ച് പുതിയ ഷെയറുകൾ കമ്പനി സ്വീകരിച്ചു. ഷബീർ മാളിയേക്കൽ സ്വാഗതവും, എ.പി.മുഹമ്മദ് പ്രാർത്ഥ നയും നിർവ്വഹിച്ചു, ഷംസു കാരാട്ട് നന്ദി പറഞ്ഞു.മൂന്ന് പതിറ്റാ ണ്ട് കാലത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മെഡ്കോ ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപറമ്പിന് ചടങ്ങിൽ ഊഷ്മളമായ യാത്രയയപ്പ് വിരുന്നു സംഘടിപ്പിച്ചു.

അശ്റഫ് മേച്ചീരി അധ്യക്ഷത വഹിച്ചു പരിപാടി സാമൂഹിക പ്രവർത്തകനും മാസ് റിയാദ് ട്രഷറുമായ ഷരീഫ് സി.കെ ഉൽഘാടനം ചെയ്തു, അശ്റഫ് പാഴൂർ, യൂസഫ് പി.പി, കുട്ട്യാലി പന്നിക്കോട്, നിഷാദ് ഗോതമ്പ റോഡ്, ഇബ്രാഹിം പന്നിക്കോട്, അബ്ദുൽ നാസർ കൊണ്ടോട്ടി, സാദിഖ് വലിയപറമ്പ് ,അസയിൻ എsത്തിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

തുടർന്ന് മൂസക്കുട്ടി മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ മെഡ്കോ കുടുംബാഗങ്ങളുടെ സ്നേഹോപഹാരം മെഡ്കോ മാനേജിംഗ് ഡയറക്ടർ മുസ്തഫ നെല്ലിക്കാപറമ്പ് മൂസക്കുട്ടിക്ക് കൈമാറി.ജാഫർ ഊർങ്ങാട്ടിരി സ്വാഗതവും, മുഹമ്മദ് കൊല്ലളത്തിൽ നന്ദിയും പറഞ്ഞു.

Advertisment