തന്‍റെ അടിവസ്ത്രം മാത്രമല്ല, ആ ദമ്പതികള്‍ കൊണ്ടുപോകാത്തതായി ഒന്നുമില്ലെന്ന് നടി മേഘ്ന

ഫിലിം ഡസ്ക്
Tuesday, February 27, 2018

തെന്നിന്ത്യന്‍ സിനിമ നടി മേഘ്ന നായിഡുവിന്റെ വീട്ടില്‍ നടന്ന മോഷണം ഏറെ വാര്‍ത്തയായിരുന്നു . മേഘ്നയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ അപാര്‍ട്മെന്റില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ദമ്പതികളാണ് നടിയെ പറ്റിച്ചത്.

വാടക കൊടുക്കാതെ മുങ്ങിയെന്ന് മാത്രമല്ല വീട്ടിലുള്ള സകലസാമഗ്രികളും നടിയുടെ അടിവസ്ത്രങ്ങള്‍ വരെ അവര്‍ അടിച്ചുമാറ്റിക്കൊണ്ടുപോയി.

സംഭവം സംബന്ധിച്ച് ഐറ്റം ഡാന്‍സുകളിലൂടെ ശ്രദ്ധനേടിയ താരത്തിന്റെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ അതിലേറെ ഹിറ്റാണ് . നടിയുടെ വിശദീകരണം ഇങ്ങനെ :

മേഘനയുടെ സഹായിയായ യുവതിയാണ് ഈ അപാര്‍ട്മെന്റ് നടത്തിയിരുന്നത്. അതിനിടെയാണ് ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്ന ദമ്പതികള്‍ എന്ന വ്യാജേന രണ്ടുപേര്‍ ഇത് വാടകയ്ക്ക് എടുക്കുന്നത്. വ്യാജ ആധാര്‍ കാര്‍ഡും ലൈസന്‍സും നല്‍കി വാടകയും തരാതെ ഉള്ളതെല്ലാം അടിച്ചുമാറ്റി അന്ന് തന്നെ അവര്‍ സ്ഥലംവിട്ടു.

ചെരുപ്പും ഷൂസും ബാഗും സ്പീക്കറും അടക്കം സ്വന്തം എന്ന് പറയാവുന്ന എല്ലാ സാധനങ്ങളും കൊണ്ട് പോയി . വീടിനുള്ളില്‍ ഒന്നും തന്നെ ബാക്കി വെക്കാത്ത രീതിയില്‍ അവരുടെ ബാഗില്‍ എന്തൊക്കെ കൊണ്ട് പോകാമോ അതെല്ലാം എടുത്തു കടന്നു കളഞ്ഞു . എന്തിന് തന്റെ അടിവസ്ത്രവും സോക്സും വരെ കൊണ്ടുപോയി.

വീട്ടിലെ വിലപിടിപ്പുള്ള പ്രതിമയും ഫ്രെയിമുകളും ഉടച്ചെന്നും ഫര്‍ണിച്ചറുകളും മറ്റും നശിപ്പിച്ചു . ഇതുകൂടാതെ സഹായിയായ യുവതിയെ പറ്റിച്ച് 85000 രൂപയും ഇവര്‍ മോഷ്ടിച്ചിട്ടുണ്ട്. യുവതിയുടെ മകളെ ന്യൂസിലാന്‍ഡിന് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ചാണ് പൈസ കൊണ്ടുപോയത്.

ഈ ദമ്പതികള്‍ ഇതിനു മുമ്പും പലരെയും പറ്റിച്ചു ഇത് പോലെ തട്ടിപ്പു നടത്തിയിട്ടുണ്ട് . ഗോവയില്‍ വരുന്നവരും താമസിക്കുന്നവരും ഇവരെ സൂക്ഷിക്കണം എന്നും നടി മേഘ്ന കൂടി ചേര്‍ത്തു. യുവതിയുടെ മകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ കുറിപ്പ്. മാത്രമല്ല ആ ചിത്രത്തില്‍ തട്ടിപ്പ് നടത്തിയ യുവതി അണിഞ്ഞിരിക്കുന്നത് തന്റെ വേഷമാണെന്നും അമര്‍ഷത്തോടെ നടി പറയുന്നു.

×