Advertisment

മേര നാം ഷാജിയിലെ ‘കുണുങ്ങി കുണുങ്ങി’ പാട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നാദിര്‍ഷയുടെ പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്.ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റില്‍മാന്‍ ഷാജിയുടെയും കഥ.

ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് മേര നാം ഷാജിയിലെ പുതിയൊരു ഗാനം. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ നാദിര്‍ഷ തന്നെയാണ് ആലാപനം.

ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.

Advertisment