വസായ്: ബസ്സീൻ കേരളസമാജം അൻപത്തിഎട്ടാം വാർഷികം ജനുവരി 20 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ ബി കെ എസ് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കും. കലാഭവൻ സതീഷ് നയിക്കുന്ന മിമിക്രി, കൂടാതെ സതിവിജയകുമാർ ,സുജാത വിപിൻ എന്നിവർ അണിയിച്ചൊരുക്കുന്ന നൃത്തനൃത്ത്യങ്ങൾ, മേലേരി നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട് എന്നിവ അരങ്ങേറും.
പൊതുസമ്മേളനത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.