Advertisment

മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ സൗദി അറേബ്യ അംഗത്വ കാര്‍ഡ്‌ വിതരണോല്‍ഘാടനം റിയാദില്‍ നടന്നു.

author-image
admin
New Update

റിയാദ്: മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ , സൗദി അറേബ്യ

(MFWAI KSA) ചാപ്റ്ററിന്റെ അംഗങ്ങൾക്കുള്ള അംഗത്വ  കാര്‍ഡ്‌ വിതരണം ചെയ്തു . സൗദി തല  ഉത്ഘാടന ചടങ്ങ് റിയാദിലെ മലാസില്‍  നടന്നു  ആദ്യ കാര്‍ഡ്‌ വിതരണത്തിന്റെ ഉദ്ഘാടനം മുന്‍ പ്രവാസി സമ്മാന്‍ ജേതാവും സാമുഹ്യ പ്രവര്‍ത്തകനുമായ ശിഹാബ് കൊട്ടുക്കാട് നിര്‍വഹിച്ചു.

Advertisment

publive-image

 

 

 

 

 

ചടങ്ങില്‍  മമ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ , സൗദി അറേബ്യയുടെ പ്രസിഡണ്ട്‌ നൗഷാദ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു.   മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ വിശിഷ്ട അതിഥി ആയിരുന്നു.

publive-image

മമ്മുട്ടി ഫാന്‍സ്‌ റിയാദ്  സെൻട്രൽ കമ്മിറ്റി ട്രെഷറർ ഫുവാദ് മുഹമ്മദ്,ജോയിൻ സെക്രട്ടറി സജീഷ്, ഐ. ടി ഹെഡ് അഭിലാഷ് മാത്യു റിയാദ് ഏരിയ കമ്മിറ്റി പ്രസിഡന്റ് സജാദ് പള്ളം, സെക്രട്ടറി ഫാറൂഖ്‌ തിരൂർക്കാട് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ശ്രീ.ശിഹാബ് കൊട്ടുകാടിനെ ആദരിച്ചു.

publive-image

മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രീസ്റ്റ്‌ന്റെ പ്രൊമോഷന് ഭാഗമായുള്ള ഫോട്ടോ സെക്ഷനും നടന്നു. ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്‍ജു വാര്യര്‍ ആണ് ദ പ്രീസ്റ്റില്‍ നായികയാകുന്നത്. ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തുന്നത്. കരുത്തുറ്റ കഥാപാത്രം തന്നെയാകും ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കും. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കൊവിഡ് സിനിമയുടെ ചിത്രീകരണത്തെ ബാധിച്ചിരുന്നു. ജോഫിൻ ടി ചാക്കോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

publive-image

സൗദി അറേബ്യയില്‍  മ്മൂട്ടി ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ , സൗദി അറേബ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കിയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൗദിയില്‍ ദമാം , ജിദ്ദ, റിയാദ്  മേഖലയില്‍ സംഘടന ശക്തമായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്

Advertisment