Advertisment

ഹാന്‍ഡ് വര്‍ക്കുകളുള്ള മിയയുടെ ​ഗൗൺ ഒരുക്കിയത് 487 മണിക്കൂറുകള്‍ കൊണ്ട്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

ഇന്ന് വിവാഹിതയായ നടി മിയ ജോർജ്ജിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താരം ധരിച്ച മനോഹരമായ ഗൗൺ തന്നെയാണ് ചിത്രങ്ങളിലെ മുഖ്യ ആകര്‍ഷണം. ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ലും അണിഞ്ഞ് അതിസുന്ദരിയായിരിക്കുകയാണ് കല്യാണപ്പെണ്ണ്. ലേബല്‍ എം ഡിസൈനേഴ്സാണ് മിയയുടെ വിവാഹവസ്ത്രം ഒരുക്കിയത്.

വാനില നിറത്തിലുള്ള ക്ലാസിക് ഗൗൺ ആണ് താരത്തിന് വേണ്ടി ലേബല്‍ എം ഡിസൈന്‍ ചെയ്തത്. 487 മണിക്കൂറുകള്‍ കൊണ്ടാണ് ഹാന്‍ഡ് വര്‍ക്കുകളുള്ള ഈ ഗൗൺ ഇത്രമനോഹരമായി ഒരുക്കിയതെന്നും ലേബല്‍ എം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

Advertisment