Advertisment

ചിത്രീകരണം പൂർത്തിയാക്കി മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബാലു വര്‍ഗീസിനെ നായകനാക്കി ഷാനു സമദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ ചിത്രീകരണം പൂര്‍ത്തിയായി. കുഞ്ഞബ്ദുള്ള എന്ന കഥാപാത്രമായി ഇന്ദ്രന്‍സും ചിത്രത്തിലെത്തുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മിക്കുന്നത്.

റോഡ് മൂവിയായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസ്, സാവിത്രി ശ്രീധരൻ, രണ്‍ജി പണിക്കര്‍, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വതി തുടങ്ങി വൻതാരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

പി.കെ ഗോപി, ഷാജഹാന്‍ ഒരുമനയൂര്‍ എന്നിവരുടെ വരികൾക്ക് സാജന്‍ കെ.റാം, കോഴിക്കോട് അബൂബക്കർ എന്നിവരാണ് സംഗീതമൊരുക്കിയിരിക്കുന്നത്. അൻസൂറാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Advertisment