Advertisment

മോഹന്‍ലാല്‍ സൂര്യയുമായി ഒന്നിക്കുന്ന കാപ്പാന്‍ ടീസര്‍ നാളെ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മോഹന്‍ലാല്‍ സൂര്യയുമായി ഒന്നിക്കുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ നാളെയെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍.തമിഴ് പുതുവത്സര ദിനത്തില്‍ തമിഴ്, മലയാളം ആരാധകര്‍ക്ക് സര്‍പ്രൈസായി ഒരു ടീസര്‍ ഇറക്കാന്‍ കാപ്പാന്‍റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചതായിട്ടാണ് സൂചന.

വൈകിട്ട് ഏഴു മണിയ്ക്കാണ് ടീസറെത്തുന്നത്. ടീസര്‍ ഏപ്രില്‍ 14 ന് എത്തുമെന്ന് കാണിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അംഗരക്ഷകന്റെ വേഷത്തില്‍ സൂര്യയുമെത്തുന്നു. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്.

കെവി ആനന്ദിന്‍റെ സംവിധാനത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കാപ്പാന്‍. പ്രമുഖ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം ആര്യയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സയേഷ സൈഗാളാണ് നായിക. ബോമാന്‍ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കര്‍ കൃഷ്ണമൂര്‍ത്തി എന്നിവരാണ് മറ്റ് താരങ്ങള്‍. ആഗസ്റ്റ് 15 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

Advertisment