Advertisment

ദിലിപ് കുമാറിന് ആദരവുമായി മോഹൻലാല്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നായകൻ ദിലിപ് കുമാര്‍ ഇന്ന് വിടവാങ്ങി. 98 വയസ്സായിരുന്നു അദ്ദേഹത്തിന്. ന്യുമോണിയയെ തുടര്‍ന്നായിരുന്നു അന്ത്യം. ദിലിപ് കുമാര്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് നടൻ മോഹൻലാല്‍ അനുസ്‍മരിച്ചു.

ഇന്ത്യൻ സിനിമയുടെ അതികായനായിരുന്നു ദിലിപ് കുമാര്‍ജി. അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും. അദ്ദേഹത്തെിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എന്റെ അനുശോചനം അറിയിക്കുന്നു. ഇതിഹാസം അനശ്വരതയില്‍ വിശ്രമിക്കട്ടെയെന്നും മോഹൻലാല്‍ എഴുതി.

രാജ് കപൂറും ദേവ് ആനന്ദും ഉൾപ്പെട്ട ഹിറ്റ് നായകന്മാരുടെ ഒപ്പമായിരുന്നു ദിലീപ് കുമാർ വളർന്നത്. അഭിനയത്തിനൊപ്പം ഗാനങ്ങൾ രചിക്കാനും ഈണം പകരാനും ദിലീപ് കുമാർ ശ്രമിച്ചിരുന്നു. കാരണം, അന്നത്തെകാലത്തെ പ്രേക്ഷകരെ ആകർഷിക്കാൻ എല്ലാ മേഖലയിലും തിളങ്ങണം എന്ന കാഴ്ചപാടായിരുന്നു അദ്ദേഹത്തിന്.

എട്ട് ഫിലിംഫെയർ അവാർഡുകൾ അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ദിലീപ് കുമാർ സിനിമകളിലെ തിരഞ്ഞെടുപ്പുകൊണ്ടും ശ്രദ്ധേയനായ വ്യക്തിയാണ്.

cinama
Advertisment