Advertisment

എം.പി ഫണ്ട് രണ്ട് സാമ്പത്തിക വർഷത്തേക്ക് ഏറ്റെടുക്കുന്നത് ജനാധിപത്യവിരുദ്ധം: ഡീന്‍ കുര്യാക്കോസ് എംപി

New Update

കോറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി എംപി മാരുടെ ശമ്പളം വെട്ടി കുറച്ചതിനെ സ്വാഗതം ചെയ്യുന്നു എന്നാൽ എംപി ഫണ്ട് ഇല്ലാതാക്കുന്നതിനെ എതിർക്കുന്നുവെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്.കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി നിലവിൽ ഇടുക്കി പാർലമന്റ് മണ്ഡലത്തിൽ 1കോടി 48 ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. എല്ലാ MP മാരും കോറോണാ പ്രതിരോധ പ്രവർത്തനത്തിനായി MP ഫണ്ട് വകയിരുത്തുന്നുണ്ട്.

Advertisment

publive-image

 

വരുന്ന രണ്ടു വർഷത്തെ വികസന ഫണ്ട് എടുത്തു മാറ്റുന്നത് BJP യുടെ ആസൂത്രിത അജണ്ടയാണ്. യഥാർത്ഥത്തിൽ മൻമോഹൻ സിംഗ് ഗവൺമെന്റിനു ശേഷം ഒരു പൈസാ പോലും MP ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. കാലാനുസൃതമായ പരിഷ്ക്കരണം ഉണ്ടാവണം എന്ന് പലപ്രാവശ്യം ആവശ്യപ്പെടുമ്പോഴും, അതു നിരസിക്കപ്പെടുകയായിരുന്നു.

ഏറ്റവും ഭംഗിയായി നടന്നു കൊണ്ടിരിക്കുന്ന പ്രാദേശിക വികസന പ്രവർത്തനങ്ങൾ ഉറപ്പു വരുത്തുന്ന ഈ സംവിധാനത്തോട് നയപരമായി BJP ക്ക് എതിർപ്പാണ് എന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. BJP യുടെ സ്വാധീനമേഖലകളിൽ കേന്ദ്രീകൃതമായി വികസനത്തിനു വേണ്ട തുക അനുവദിക്കുക എന്നത് ആണ് BJP യുടെ നയമെന്നാണ് പറഞ്ഞു കേട്ടിരുന്നത്.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണ്. ഒരവസരം ലഭിച്ചപ്പോൾ നേരത്തേ തീരുമാനിച്ചുറപ്പിച്ചത് നടപ്പിലാക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്.കോറോണയുടെ മറവിൽ രാജ്യത്ത് വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി ആനുകൂല്യങ്ങൾ നൽകിയതിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾ മുഴുവൻ നികത്താനാണ് ഈ അവസരം ഉപയോഗിച്ചിട്ടുള്ളത്.

mp fund statement
Advertisment