Advertisment

മുസ്ലിംലീഗ്  എഴുപതാം  സ്ഥാപകദിനം    സൗദിയിലും  ആചരിച്ചു 

New Update
ജിദ്ദ:   ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംഘടന  സ്ഥാപിതമായതിന്റെ  എഴുപതാം  വാർഷികം  സൗദിയുടെ  വിവിധ  പ്രദേശങ്ങളിൽ  പ്രവർത്തകർ   ആവേശപൂർവം   ആചരിച്ചു.    ജിദ്ദ,  റിയാദ്,  ദമ്മാം,  അബഹ തുടങ്ങി  നിരവധി  സ്ഥലങ്ങളിൽ   വിവിധങ്ങളായ   പരിപാടികളാണ്    സംഘടനയുടെ   പ്രവാസി  പോഷക വിഭാഗമായ  കേരള  മുസ്ലിം  കൾചറൽ   സെന്ററിന്റെ   (കെ.എം.സി.സി)  ആഭിമുഖ്യത്തിൽ   അരങ്ങേറിയത്.   വാർഷികാചരണം   വരും  വാരങ്ങളിലും   തുടരും.
Advertisment
publive-image
തമിഴ്നാട് സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും തമിഴ് നിയമസഭാംഗവുമായ കെ എ എം അബൂബക്കർ MLA ക്ക് ജിദ്ദ കെ എം സി സി യുടെ അനുമോദന പത്രം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നൽകുന്നു.
 
ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി മുസ്ലിം ലീഗ് എഴുപതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ഥാപക ദിന സമ്മേളനം   പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ   ഉദ്‌ഘാടനം  ചെയ്തു.    ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്   സ്ഥാപിത കാലഘട്ടത്തിൽ മറ്റൊരു സംഘടനക്കും ഇന്ത്യയിൽ ഇന്ന് വരെ നേരിടേണ്ടി വന്നിട്ടില്ലാത്ത അത്ര വിലിയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കേണ്ടി വന്നതെന്നും   മഹാരഥൻമാരായ നേതാക്കളുടെ നിശ്ചയദാർഡ്യം കൊണ്ട് അതിനെ ഒക്കെ അതിജയിച്ച് കൊണ്ടാണ് പാർട്ടി എഴ് പതിറ്റാണ്ട് പിന്നിട്ടതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.   
 
നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ പോരാട്ടത്തിനൊടുവിൽ 47 ആഗസ്റ്റ് 15 ന് സ്വാതന്ത്യ പുലരിയിൽ ചെങ്കോട്ടകിൽ ദേശീയ പതാക ഉയർത്തുന്ന സന്തോഷത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ രാഷ്ട്രപിതാവ് മഹാത്മജി ഉണ്ടായിരുന്നില്ല വിഭജനത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി പൊട്ടി പുറപെട്ട കലാപഭൂമിയിലൂടെ   സമാധാന സന്ദേശവു മാ യി സഞ്ചരിക്കുകയായിരുന്നു' ഗാന്ധിജി ഡൽഹിയിൽ കൊടിയേറ്റം നടക്കുമ്പോൾ ബംഗാളിലെ ബാലിയിലെ ചോരപ്പുഴ താണ്ഡു ക യാ യി രു ന്നു രാഷ്ട്രപിതാവ് നൂന പക്ഷങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലായ ഈ അവസരത്തിലാണ് മദിരാശിയിലെ രാജാജി ഹാളിൽ ആത്മാഭിമാനത്തിന്റെ വിളംബരവുമായി ഇസ്മായീൽ സാഹിബ് മുസ്ലിം ലീഗിന്റെ കൊടിയേറ്റം നടത്തിയതെന്ന് പാണക്കാട്  സാദിഖലി ശിഹാബ്  തങ്ങൾ   അനുസ്മരിച്ചു.
publive-image
അല്‍കോബാര്‍ കെ.എം.സി.സി സംഘടിപ്പിച്ച മുസ്ലീം ലീഗ് എഴുപതാം സ്ഥാപക ദിനാചരണം ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു
 
തമിഴ്നാട്ടിൽ മുസ്ലിം ലീഗ് ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളെ മാത്രമാണ് തമിഴ് നിയമസഭയിലേക്ക് ജനങ്ങൾ തിരഞ്ഞെടുത്തതെന്നും അതിൽ ഒരു പാർട്ടി മുസ്ലിം ലീഗാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന തമിഴ് നാട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ എ എം അബൂബക്കർ MLA പറഞ്ഞു.
 
സി കെ എ റസാഖ് മാസ്റ്റർ അദ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പി വി ലത്തീഫ് വൈസ്വർ അലി എന്നിവർക്ക് മടങ്ങിൽ യാത്ര അയപ്പ് നൽകി.അൻവർ ചേരങ്കെ, നാസർ എടവനക്കാട്, മജീദ് പുകയൂർ, മൊയ തീൻ കുട്ടി ഗൂഡല്ലൂർ, എന്നിവർ നേതൃത്വം നൽകി അബൂബക്കർ അരിമ്പ്ര സ്വാഗതവും ഇസ്മായീൽ മുണ്ടക്കളം നന്ദിയും പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ  എഴുപതാം സ്ഥാപക ദിനാചരണം അല്‍കോബാര്‍ കെ.എം.സി.സി  സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‍ സംഘടിപ്പിച്ചു.   "അഭിമാനകരമായ അസ്ഥിത്വത്തിന്റെ ഏഴ് പതിറ്റാണ്ട്"  എന്ന വിഷയത്തില്‍ റഫീക്ക് പൊയില്‍തൊടിയുടെ അധ്യക്ഷതയില്‍   നടന്ന ചര്‍ച്ചാ സംഗമം കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു .
 
പിന്നോക്കത്തിന്റെ കനല്‍ പാടുകളിലെ  പ്രദക്ഷിണ വഴികളില്‍ തളര്‍ന്ന ഒരു ജനതയില്‍ ആത്മവീര്യത്തിന്റെ ഉത്തേജകം പകര്‍ന്ന് മതേതരത്വം  കാത്ത് സൂക്ഷിച്ച് രാജ്യത്തിനു മാതൃകയായി നിന്ന മുന്‍കാല നേതാക്കളെ ചടങ്ങില്‍ അനുസ്മരിച്ചുകൊണ്ട് മുതിര്‍ന്ന നേതാക്കളായ സുലൈമാന്‍ കൂലെരി,ഖാദി മുഹമ്മദ്,മരക്കാര്‍ കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.
 
ന്യൂനപക്ഷ പിന്നോക്ക രാഷ്ട്രീയം ചരിത്രം വര്‍ത്തമാനം ഭാവി എന്ന വിഷയത്തില്‍ വിവിധ ഏരിയാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇസ്മായില്‍ പുള്ളാട്ട്,നാസര്‍ ചാലിയം,മുനീര്‍ നന്തി (അക്രബിയ്യ )മൊയ്തുണ്ണി പാലപ്പെട്ടി ,നൌഷാദ് ചാലിയം (അല്‍കോബാര്‍ ടൌണ്‍)ഇക്ബാല്‍ ആനമങ്ങാട്,കലാം മീഞ്ചന്ത,ഫൈസല്‍ കൊടുമ,(റാക്ക)കോയാക്കുട്ടി ഫറോക്ക്,ഹാഷിം,ജാഫര്‍ അരീക്കോട്,മുഹമ്മദ് പുതുക്കുടി,മുസ്തഫ ചെങ്കള,ഖാസിം പുല്ലാളൂര്‍,(സുബൈക്ക)ആസിഫ് മേലങ്ങാടി,ബാദ്ഷാ പൊന്നാനി(സില്‍വര്‍ ടവര്‍) എന്നിവര്‍ സംസാരിച്ചു.
 
സ്ഥാപക ദിനത്തിന്‍റെ ഭാഗമായി സിദ്ധീഖ് പാണ്ടികശാല നയിച്ച 
 പ്രശ്നോത്താരി മത്സരത്തില്‍ അക്രബിയ്യ ഏരിയ കമ്മിറ്റി ജേതാക്കളായി.
 
മിര്‍ഷാദ് അലി പി.റ്റി ഖിറാഅത്ത് നടത്തി.ജനറല്‍ സെക്രട്ടറി സിറാജ് ആലുവ സ്വാഗതവും നജീബ് ചീക്കിലോട് കൃതജ്ഞതയും നേര്‍ന്നു.

Advertisment