Advertisment

മൈത്രി മഴവില്ല് 2019'ചിത്ര രചനാ മത്സരംഒക്ടോബർ 25 ലേയ്ക്ക് മാറ്റി

New Update

ജിദ്ദ: ജിദ്ദയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ വിദ്യാർ ത്ഥികൾക്കായി മൈത്രി ജിദ്ദ സംഘടിപ്പിക്കുന്ന "മൈത്രി മഴവില്ല് 2019" ചിത്ര രചനാ - കളറിംഗ് മത്സരം ഒക്ടോബർ 25 ലേക്ക് മാറ്റിയതായി സംഘാടകർ അറിയിച്ചു .

Advertisment

publive-image

ഇതോടൊപ്പം സ്ത്രീകൾക്കായി പെൺവര 2019 എന്ന പേരിൽ ഒരു ചിത്ര രചനാ മത്സരം ഉണ്ടായിരിക്കും. തഹ്‌ലിയ സ്ട്രീറ്റിലെ നോവൽ ഇന്റർനാഷണൽ സ്കൂളിൽ വെച്ചാണ് ഒക്ടോബർ 25 നു വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 മണി വരെ മത്സരം നടക്കുക.

ഓൺലൈൻ രെജിസ്ട്രേഷൻ തുടരുന്നതായി പ്രോഗ്രാം കൺവീനർ തെക്കേടത്തും പ്രോഗ്രാം ഡയറക്ടർ ആര്ടിസ്റ് അജയകുമാറും അറിയിച്ചു.  https://tinyurl.com/y2lrv5bo എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.വിജയികൾക്ക് നവംബർ 15 നു മൈത്രി ശിശു ദിനാഘോഷത്തിൽ വെച്ച് ഉപഹാരങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു .

Advertisment