Advertisment

നാല്പതാം വാർഷിക ആഘോഷിക്കുന്ന കേരള സമാജം വിയന്നയ്ക്ക് പുതിയ ഭരണ സമിതി

New Update

Advertisment
publive-image
വിയന്ന . നാല്പത് വർഷമായി വിയന്നയിലെ കലാ കായിക, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കേരള സമാജം വിയന്നയുടെ നാല്പതാം വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പുതിയ ഭരണ സമിതി വാർഷിക പൊതുയോഗത്തിൽ  സ്ഥാനമേറ്റു.
പ്രസിഡന്റ് എബി പാലമറ്റം, വൈസ് പ്രസിഡന്റ്   പാപ്പച്ചൻ പുന്നക്കൽ, സെക്രട്ടറി പോളി സ്രാമ്പിക്കൽ, ജോയിന്റ് സെക്രട്ടറി ജെൻസ്  കോലഞ്ചേരി, ട്രഷറർ  ഏപ്പൂട്ടി മാക്കിൽ, ആർട്ട്സ് സെക്രട്ടറി  സിമ്മി കൈലാത്ത്, സ്പോർട്സ് സെക്രട്ടറി അരുൺ മംഗലത്ത്  ഫൈനാൻസ് കോ ഓർഡിനേറ്റർ ബൈജു  ഓണാട്ട്.
ആർട്ട്സ് കോ ഓർഡിനേറ്റർമാർ: നൈസി കണ്ണാമ്പടം, ആൽഫി പുല്ലേലി, മിനു മാക്കിൽ സ്റ്റെഫി സ്രാമ്പിക്കൽ, ബെഞ്ചമിൻ പാലമറ്റം, മരിയ  ഓണാട്ട്. വെബ്ബ് കോ ഓർഡിനേറ്റർ  പ്രദീപ് വെങ്ങാലിൽ. എക്സ് ഒഫീഷ്യോ ഔസേപ്പച്ചൻ പേഴുംകാട്ടിൽ.
കമ്മറ്റി മെമ്പര്മാരായി തോമസ് മൂക്കൻതോട്ടം, അഗസ്റ്റിൻ മംഗലത്ത്, സെബാസ്റ്റിയൻ തേവലക്കര, ടോം അലക്‌സാണ്ടർ, പ്രസാദ് മുകുളേൽ, മനു കിണറ്റുകര, മറിയമ്മ മംഗലത്ത്, റോസി പുന്നക്കൽ, റെസി പാലമറ്റം, ബിജി ഓണാട്ട്, എൽസി പുല്ലേലി, ഓഡിറ്ററായി ഈപ്പൻ നൈനാൻ എന്നിവരും സ്ഥാനമേറ്റു.
സമാജത്തിന്റെ പ്രസിദ്ധീകരണമായ ദീപ്തി  നാല്പതാം വര്ഷം ഈടുറ്റതും വർണ്ണാഭവുമാക്കുവാൻ  പാപ്പച്ചൻ പുന്നക്കലിന്റെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കും.
ഫെബ്രുവരി പത്തിന് ഓസ്ട്രിയയിലെ പ്രച്ഛന്ന വേഷങ്ങളുടെ ഉത്സവമായ ഫാഷിങ്ങ്  ആഷോഷത്തോടെ ഈ വർഷത്തെ പരിപാടികളുടെ തുടക്കം കുറിച്ചു. ലോക പ്രസിദ്ധ മാരത്തോൺ മത്സരമായ വിയന്ന മാരത്തോണിനു പങ്കെടുക്കുവാൻ കേരള സമാജത്തിന്റെ അംഗങ്ങൾ തീവ്ര പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നു. ഓണാഘോഷം, സ്പോർട്സ് ഡേ, വിനോദ യാത്രകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് സമാജം ഈ വര്ഷം നടത്തുവാൻ തയ്യാറെടുക്കുന്നത്.
Advertisment