Advertisment

നന്മ ചികിത്സാസഹായം കൈമാറി.

author-image
admin
Updated On
New Update

റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ മൂന്ന് സഹോദരങ്ങൾക്ക് ചികിത്സാസഹായം കൈമാറി. 2019 ആഗസ്ത് 15 രാവിലെ 10 മണിക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള സ്റ്റാർ സ്പോർട്സിൽ വെച്ച്, നന്മയുടെ ഹ്യൂമാനിറ്റി ജോയിന്റ് കൺവീനർ റിയാസ് സുബൈർ നന്മയുടെ നാട്ടിലെ മുഖ്യ പ്രവർത്തകനും സ്റ്റാർ സ്പോർട്സ് ഉടമയുമായ റിയാസിന് തുക കൈമാറി.

publive-image

തുടര്‍ന്ന് ന്മയുടെ പ്രവർത്തകർ ചേർന്ന് സഹായ ധനം മൂന്ന് പേരുടെയും വീടുകളിലെത്തിച്ച് നൽകി. നന്മ നടത്താനിരുന്ന കുടുംബസംഗമവേദിയിൽ വെച്ച് തുക കൈമാറുന്നതിനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രളയദുരിതങ്ങൾ മുൻനിർത്തി കുടുംബ സംഗമം മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.

Advertisment