Advertisment

കോവിഡ് കേസുകളില്‍ നേരിയ കുറവ്; രാജ്യത്ത് ഇന്നലെ 16,103 പേര്‍ക്ക് കൊവിഡ്

New Update

Advertisment

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്നലെ 16,103 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളില്‍ ഏകദേശം ആയിരം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം 17,092 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 31 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 13,929 പേര്‍ കൂടി രോഗമുക്തി നേടി.

നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,11,711 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment