Advertisment

ദമ്മാമിൽ നിന്നും കേരളത്തിലെ എയർപോർട്ടുകളിലേക്കുള്ള യാത്രസൗകര്യം വർദ്ധിപ്പിയ്ക്കുക: നവയുഗം

author-image
ഡോ. സിന്ധു ബിനു
Updated On
New Update

അൽകോബാർ: ദമ്മാമിൽ നിന്നും കേരളത്തിലെ തിരുവനന്തപുരം, കൊച്ചി മുതലായ വിമാനത്താവളങ്ങളിലേയ്ക്ക് നേരിട്ട് പറക്കുന്ന വിമാനങ്ങൾ ഇല്ലാതാക്കിയത് മൂലം, പ്രവാസി യാത്രക്കാർ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തരനടപടികൾ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി നാദ-ദാന യൂണിറ്റ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

നാദ-ദാന യൂണിറ്റ് ഭാരവാഹികൾ.

എയർ ഇന്ത്യക്ക് പുറമെ, ജെറ്റ് എയർവെയ്സും ദമ്മാമിൽ നിന്നും കേരളത്തിലെ കൊച്ചി ,തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് നേരിട്ട് പറക്കുന്ന സർവ്വീസുകൾ നിർത്തലാക്കിയതോടെ പ്രവാസികൾ ഏറെ യാത്രാക്ലേശം അനുഭവിയ്ക്കുകയാണ് ഇപ്പോൾ. വൻവിമാനക്കൂലി നൽകി ഒന്നിലധികം വിമാനങ്ങൾ മാറി കയറിയും, മണിക്കൂറുകൾ വിമാനത്താവളങ്ങളിൽ കാത്തിരുന്നും, ഒക്കെ ഏറെ ബുദ്ധിമുട്ടുകൾ പ്രവാസികൾ അനുഭവിയ്ക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ അധികാരികൾ ശക്തമായി ഇടപെട്ടാലേ മതിയാകൂ.

സൗദിയിലെ ദമ്മാമിൽ നിന്നും കൊച്ചി ,തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് മുന്‍പുണ്ടായിരുന്ന പോലെ, നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് പുനസ്ഥാപിക്കാൻ വ്യോമയാനവകുപ്പ് എയർ ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നും, ഇക്കാര്യത്തിൽ ജെറ്റ് എയർവേഴ്സ് അടക്കമുള്ള പ്രൈവറ്റ് കമ്പനികളിലും സമ്മർദ്ദം ചെലുത്താൻ സർക്കാർ ശ്രമിയ്ക്കണം എന്നും പ്രമേയം ആവശ്യപ്പെട്ടു.

ആർ.എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാദ-ദാന യൂണിറ്റ് കൺവെൻഷൻ, നവയുഗം തുഗ്‌ബ മേഖല സെക്രെട്ടറി ദാസൻ രാഘവൻ ഉത്‌ഘാടനം ചെയ്തു. തുഗ്‌ബ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ ആന്റോ ആശംസപ്രസംഗം നടത്തി.

നാദ-ദാന യൂണിറ്റ് പുനഃസംഘടനയുടെ ഭാഗമായി പുതിയ ഭാരവാഹികളെ കൺവെൻഷൻ തെരെഞ്ഞെടുത്തു. പുരുഷോത്തമൻ (പ്രസിഡന്റ്), ഗിരീഷ് (സെക്രെട്ടറി), ജിബിൻ ജോർജ്ജ് (ട്രെഷറർ) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികൾ. കൺവെൻഷന് സോമൻ സ്വാഗതവും, സനു വർഗ്ഗീസ് നന്ദിയും പറഞ്ഞു.

 

Advertisment