Advertisment

പുല്‍വാമ ഭീകരാക്രമണം : നവയുഗം അപലപിച്ചു

author-image
admin
Updated On
New Update

ദമ്മാം:  ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് സൈനികര്‍ കൊലചെയ്യപ്പെട്ട സംഭവത്തെ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ശക്തമായി അപലപിച്ചു. വീരമൃത്യൂ വരിച്ച ജവാന്മാര്‍ക്ക് നവയുഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Advertisment

publive-image

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്നത് കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണ്. ഗുരുതരമായ ഇന്റലിജന്‍സ് സുരക്ഷാ വീഴ്ചകളാണ് ഈ അക്രമത്തിന് ഇടയാക്കിയതെന്ന് ജമ്മുകശ്മീരിന്റെ ഭരണചുമതലയുള്ള ഗവര്‍ണര്‍ സത്യപാല്‍ മാലിക് തന്നെ തുറന്നു പറഞ്ഞത് ശ്രദ്ധേയമാണ്. രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും സുരക്ഷയൊരുക്കുന്നതില്‍ വീഴ്ചപറ്റിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് വിശദമായ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്.

രാജ്യത്തിന്‍റെ പരമപ്രധാനമായ പ്രതിരോധമേഖലയില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ വന്‍പരാജയമാണ് എന്ന് തെളിയിയ്ക്കുന്ന കണക്കുകള്‍ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഭീകരാക്രമണങ്ങളുടെ ഫലമായി കാശ്മീരില്‍ മാത്രം മരണമടഞ്ഞത് 339 സൈനികരും, 138 സിവിലിയന്മാരുമാണ്. മുന്‍വര്‍ഷങ്ങളെക്കാള്‍ 93 ശതമാനം വര്‍ദ്ധനവാണിത്. 1,708 ആക്രമണങ്ങളാണ് അഞ്ചു വര്‍ഷത്തിനിടയില്‍ ഉണ്ടായത്. കശ്മീര്‍ പ്രശ്നം പരിഹരിയ്ക്കുന്നതിലും, പാകിസ്ഥാന്‍ സ്പോണ്സര്‍ ചെയ്യുന്ന ഭീകരസംഘടനകളെ അടിച്ചമര്‍ത്തുന്നതിലും മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടിരിയ്ക്കുന്നു. വെറും വാഗ്ദാനങ്ങളല്ല , ശക്തമായ നടപടികളാണ് ഇന്ത്യന്‍ ജനത ആഗ്രഹിയ്ക്കുന്നത്.

മരണമടഞ്ഞ ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാനും, ഭീകരസംഘടനകളെ അടിച്ചമര്‍ത്താനും കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും, മുന്‍കൈ എടുക്കണമെന്നും, ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ഈ ശത്രുക്കള്‍ക്കെതിരെ പൊരുതണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Advertisment