Advertisment

നവോദയ - അൽജസിറ ഷോർട് ഫിലിം ഫെസ്റ്റിവൽ ജൂലൈ അഞ്ചിന്.

author-image
admin
New Update

റിയാദ് :അൽജസീറ മെഡിക്കൽ ക്ലിനിക്കിന്റെ സഹകരണത്തോടെ നവോദയ ജൂൺ 21-നു നടത്താനിരുന്ന ഷോർട് ഫിലിം ഫെസ്റ്റിവലും അവാർഡും ജൂലൈ അഞ്ചിലേക്കു മാറ്റിവെച്ച വിവരം അറിയി ക്കുന്നു. നവോദയ മുൻ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായരുടെ സ്മരണാർത്ഥമാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

publive-image

ജൂലൈ 5 വെള്ളിയാഴ്ച വൈകുനേരം 5 മണിക്ക് ബത്തയിലെ അപ്പോളോ ഡിമോറ ഹാളിൽ വെച്ച് ഫെസ്റ്റിവൽ നടക്കും. സൗദി യിൽ പ്രവാസികൾ നിർമ്മിച്ച ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും മത്സരവുമാണ് റിയാദിൽ ആദ്യമായി നടക്കുന്നത്.

Advertisment