നവ്യനായരുടെ കിടിലന്‍ സുംബാ ഡാന്‍സ് വൈറലാകുന്നു

ഫിലിം ഡസ്ക്
Thursday, March 14, 2019

മലയാള കുടുംബപ്രേക്ഷകരുടെ പ്രിയ നായികയാണു നവ്യ നായർ. സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പ്രേക്ഷകരുടെ സ്നേഹത്തിനു കുറവൊന്നും വന്നിട്ടില്ല. മിനിസ്ക്രീന്‍ പരിപാടികളിലൂടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും നിറസാന്നിധ്യമാണ് നവ്യ.

ഇപ്പോഴിതാ നവ്യയുടെ ഒരു സുംബാ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണു താരം വിഡിയോ പങ്കുവച്ചത്. ഫിറ്റ്നസ് നിലനിർത്താനുള്ള നവ്യയുടെ ശ്രമങ്ങളെ നന്നായി അറിയുന്നവർക്ക് ഈ സുംബാ ഡാൻസ് വലിയ അദ്ഭുതമൊന്നുമല്ല. നവ്യയെ അഭിനന്ദിച്ചു നിരവധി കമന്റുകളാണു ലഭിക്കുന്നത്.

×